എല്‍ഡിഎഫ് വന്നു….”എല്ലാം ശരിയാവും”

election trueസംസ്ഥാനം വീണ്ടും ചുവന്നു. 91 സീറ്റുകള്‍ നേടി ഇടതു മുന്നണി ഭരണത്തിലേക്ക്. എറണാകുളത്തെയും തൃശൂരിലെയും യുഡിഎഫ് കോട്ടകള്‍ തകര്‍ന്നടിഞ്ഞു. നേമത്ത് ഒ രാജഗോപാലിലൂടെ ചരിത്രത്തിലാദ്യമായി താമര വിരിഞ്ഞു. ആറിടത്ത് യുഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. തൃശൂര്‍ ജില്ലയില്‍ വടക്കാഞ്ചേരി ഒഴികെ മുഴുവന്‍ സീറ്റും നേടി ഇടതുമുന്നണി ശക്തമായ പ്രകനം നടത്തി. യുഡിഎഫിനൊപ്പം നിന്ന എറണാകുളവും ഇത്തവണ ഇടത്തോട്ട് ചാഞ്ഞു. മന്ത്രിമാരായ കെ ബാബു, ഷിബു ബേബി ജോണ്‍, കെപി മോഹനന്‍, പികെ ജയലക്ഷ്മി എന്നിവര്‍ പരാജയം രുചിച്ചു. കണ്ണൂരിലും കൊല്ലത്തും നടത്തിയ മുന്നേറ്റം ഇടതു പക്ഷത്തിന് കരുത്ത് പകര്‍ന്നു. മലപ്പുറത്ത് ലീഗിന്റെ മുന്നേറ്റമാണ് യുഡിഎഫിനെ വന്‍ തകര്‍ച്ചയില്‍ നിന്നും രക്ഷിച്ചത്. പൂഞ്ഞാറില്‍ ഇരു മുന്നണികള്‍ക്കുമെതിരെ ഒറ്റയാന്‍ പോരാട്ടം നടത്തി പിസി ജോര്‍ജ്ജ് തിളക്കമാര്‍ന്ന വിജയം നേടി.

കക്ഷിനില
എല്‍ഡിഎഫ് 91 യുഡിഎഫ്  47
സിപിഐഎം – 58 കോണ്‍ഗ്രസ് – 22
സിപിഐ – 19 മുസ്ലിം ലീഗ് – 18
സിപിഐഎം സ്വത – 5 കേരളാ കോണ്‍ എം – 6
ജെഡിഎസ് – 3 കേരളാ കോണ്‍ (ജെ) – 1
എന്‍സിപി – 2 ആര്‍എസ്പി – 0
കേരളാ കോണ്‍ (ബി) – 1 ജെഡിയു – 0
ആര്‍എസ്പി (ലെനി) – 1 സിഎംപി (ജോണ്‍) – 0
സിഎംപി (എ) – 1 എന്‍ഡിഎ – 1
കോണ്‍ഗ്രസ് (എസ്) – 1 ബിജെപി – 1
ഐഎന്‍എല്‍ – 0 ബിഡിജെഎസ് – 0
ജനാധിപത്യ കേരളാ കോണ്‍ – 0 മറ്റുള്ളവര്‍ – 1

ഇടതു മുന്നണിയ്ക്ക് 91 സീറ്റുകളില്‍ മേല്‍ക്കൈ

യുഡിഎഫ് 47 സീറ്റുകളില്‍ ഒതുങ്ങി

തൃശൂരും കൊല്ലവും എല്‍ഡിഎഫ് തൂത്തുവാരി

ധര്‍മടത്ത് പിണറായി വിജയന് ഭൂരിപക്ഷം 36905

മലമ്പുഴയില്‍ വിഎസ് അച്യുതാനന്ദന് ലീഡ് 27142. യുഡിഎഫ് മൂന്നാം സ്ഥാനത്ത്

മാണി നേരിട്ടത് കടുത്ത മത്സരം

വട്ടിയൂര്‍ക്കാവില്‍ കെ മുരളീധരന് ജയം. കുമ്മനം രണ്ടാം സ്ഥാനത്ത്.

മഞ്ച്വേശരത്ത് ബിജെപിയുടെ കെ സുരേന്ദ്രന്റെ തോല്‍വി 89 വോട്ടിന്.

എല്‍ഡിഎഫ് തരംഗമെന്ന് വിഎസ്. അഴിമതിക്കാരോട് സന്ധിയില്ല

മലപ്പുറത്ത് മുസ്ലിം ലീഗിന് പല സീറ്റുകളിലും കടുത്ത മത്സരം

അഴീക്കോട്ട് കെഎം ഷാജിക്ക് മിന്നും ജയം. നികേഷ് കുമാര്‍ തോറ്റു

ആര്‍എസ്പിയും ജെഡിയുവും സംപൂജ്യര്‍. കല്‍പറ്റയില്‍ എംവി ശ്രേയാംസ് കുമാര്‍ തോറ്റു

ഇരവിപുരത്ത് ആര്‍എസ്പിയുടെ എഎ അസീസിന് ദയനീയ തോല്‍വി

ജനാധിപത്യ കേരളാ കോണ്‍ഗ്രസിന് കനത്ത പരാജയം. ഒരു സീറ്റും നേടാനായില്ല

നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്ത് തോറ്റു. ഇടത് സ്വതന്ത്രന്‍ പിവി അന്‍വറിന് ജയം

തശൂരില്‍ മുഴവന്‍ മണ്ഡലങ്ങളിലും ലീഡ് എല്‍ഡിഎഫിന്്

തിരുവമ്പാടി സീറ്റ് എല്‍ഡിഎഫ് തിരിച്ചുപിടിച്ചു. ലീഗിന്റെ ഉമ്മര്‍ മാസ്റ്ററിന് തോല്‍വി

നെയ്യാറ്റിന്‍കരയില്‍ ശെല്‍വരാജിന് തോല്‍വി, വര്‍ക്കല സീറ്റ് എല്‍ഡിഎഫ് തിരിച്ചുപിടിച്ചു

ചീഫ് വിപ്പ് തോമസ് ഉണ്ണിയാടനും തോറ്റു

കഴക്കൂട്ടത്ത് കടകംപള്ളി സുരേന്ദ്രന് വിജയം, യുഡിഎഫ് മൂന്നാം സ്ഥാനത്ത്.

ഉദുമയില്‍ കെ സുധാകരന്‍ തോറ്റു

താനൂര് ലീഗ് സ്ഥാനാര്‍ത്ഥി അബ്ദുറഹ്മാന്‍ രണ്ടത്താണിക്ക് തോല്‍വി. സിപിഐഎം സ്വതന്ത്രന്‍ വി അബ്ദുറഹ്മാന്‍ 4000ത്തിലധികം വോട്ടുകള്‍ക്ക് വിജയിച്ചു

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം