ട്രംപിന്റെ വിജയം യുഎസ് കോൺഗ്രസ് അംഗീകരിച്ചു

വാഷിംഗ്ടൺ:  ഡോണൾഡ് ട്രംപിന്റെ തെരഞ്ഞെടുപ്പ് വിജയത്തിന്  യുഎസ് കോൺഗ്രസ് അംഗീകരിച്ചു. ഡെമോക്രാറ്റുകളുടെ പ്രതിരോധങ്ങൾ തള്ളി, ഇലക്ടറൽ വോട്ടുകൾ കൂടുതൽ നേടിയതിന്റെ അടിസ്‌ഥാനത്തിലാണ് ട്രംപ് പ്രസിഡന്റ് സ്‌ഥാനം ഉറപ്പിച്ചത്. ട്രംപിന് 304 ഇലക്ടറൽ വോട്ടുകളും എതിരാളി ഹില്ലരി ക്ലിന്റന് 227 ഇലക്ടറൽ വോട്ടുകളും ലഭിച്ചതായി സ്‌ഥിരീകരിച്ചു. ഈ മാസം 20നാണ് ട്രംപ് ബറാക് ഒബാമയിൽനിന്ന് പ്രസിഡന്റ് ബാറ്റൻ ഏറ്റെടുക്കുന്നത്. ട്രംപിന്റെ വിജയത്തിൽ റഷ്യയുടെ ഇടപെടലിനു തെളിവു ലഭിച്ചതായി യുഎസ് രഹസ്യാന്വേഷണ വിഭാഗം മേധാവി ഉറപ്പിച്ചുപറഞ്ഞതോടെയാണ് ട്രംപിന്റെ സ്‌ഥാനാർഥിത്വത്തിനു വെല്ലുവിളി ഉയർന്നത്. ഇതിന്റെ തെളിവുകൾ ഉടൻ പുറത്തുവിടുമെന്നും അദ്ദേഹം വ്യക്‌തമാക്കിയിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം