ഇവിടെ കോണ്‍ഗ്രസും കമ്മ്യൂണിസ്‌റ്റും ലീഗും ‘ഒരു കുട’ക്കീഴില്‍

LLകാഞ്ഞിരപ്പള്ളി: നാടു തദ്ദേശ തെരഞ്ഞെടുപ്പിന്റെ ചൂടിലാണ്‌, രാഷ്‌ട്രീയപാര്‍ട്ടികള്‍ പലയിടങ്ങളിലായി യോഗം ചേര്‍ന്നു സ്‌ഥാനാര്‍ഥി നിര്‍ണയത്തിന്റെ തിരക്കിലും. എന്നാല്‍, കാഞ്ഞിരപ്പള്ളിയില്‍ പാര്‍ട്ടി ഭേദമില്ലാതെ സ്‌ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ പൊടിപൊടിക്കുന്നത്‌ ഒരേ കെട്ടിടത്തിലാണ്‌. സി.പി.എമ്മിന്റെയും കോണ്‍ഗ്രസിന്റെയും സി.പി.എമ്മിന്റെയും ചര്‍ച്ചകളാണ്‌ ഒരേ കെട്ടിടത്തില്‍ നടക്കുന്നത്‌.

നഗരത്തിലുള്ള ഒരു കെട്ടിടത്തിന്റെ രണ്ടാം നിലയിലെ തൊട്ടടുത്ത മൂന്നു മുറികളിലാണു വ്യത്യസ്‌ത കോണുകളിലുള്ള ഈ രാഷ്‌ട്രീയ പാര്‍ട്ടികളുടെ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നത്‌. മുസ്ലിം ലീഗ്‌ കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം കമ്മറ്റി ഓഫീസ്‌, സി.പി.എം. കാഞ്ഞിരപ്പള്ളി ലോക്കല്‍ കമ്മറ്റി ഓഫീസ്‌, അന്തരിച്ച കോണ്‍ഗ്രസ്‌ നേതാവ്‌ കെ.പി. ഷൗക്കത്തിന്റെ സ്‌മരണയിലുള്ള ഐ.എന്‍.ടി.യു.സി. ഓഫീസ്‌ എന്നിവയാണു കെട്ടിടത്തില്‍ അടുത്തടുത്തായി പ്രവര്‍ത്തിക്കുന്നത്‌. രാഷ്‌ട്രീയ അയിത്തം കാട്ടാതെ മൂന്നു പാര്‍ട്ടികളുടെയും പേരുകള്‍ എഴുതിയിരിക്കുന്നത്‌ ഒരു ഫെ്‌ളക്‌സ്‌ ബോര്‍ഡിലുമാണ്‌.

തെരഞ്ഞെടുപ്പുകാലം രാഷ്‌ട്രീയ പാര്‍ട്ടികള്‍ തമ്മിലുള്ള മത്സരത്തിന്റെ കാലമാണ്‌. ഓരോ പാര്‍ട്ടികളും തങ്ങളുടെ സ്‌ഥാനാര്‍ഥികളുടെ വിജയം ഉറപ്പിക്കുന്നതും മാത്രമായിരിക്കും ശ്രദ്ധ. ഒരു പാര്‍ട്ടി ഓഫീസില്‍ നടക്കുന്ന ചര്‍ച്ച ചോര്‍ത്തിയെടുത്തു മറ്റൊരു പാര്‍ട്ടി ഓഫീസിലെത്തിക്കുന്നതൊക്കെ തെരഞ്ഞെടുപ്പുകാലത്തെ പതിവു സംഭവം.

എന്നാല്‍ ഇവിടെ വ്യത്യസ്‌തവീക്ഷണത്തില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടികളും രാഷ്‌ട്രീയ ചര്‍ച്ചകളും ആവേശവുമൊക്കെ നാലുചുമരുകള്‍ക്കിടയില്‍ ഭദ്രമാണെന്നു പാര്‍ട്ടി പ്രവര്‍ത്തകര്‍ പറയുന്നതു. റോഡില്‍നിന്നു പടികള്‍ കയറി രണ്ടാം നിലയില്‍ എത്തുന്നതുവരെ എല്ലാവരും പല കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമെങ്കിലും രണ്ടാം നിലയില്‍ എത്തി മുറികളില്‍ കയറിയാല്‍ പിന്നെ അവരവരുടെ രാഷ്‌ട്രീയം മാത്രമാണു ചര്‍ച്ച, അതും അന്യമുറികളിലെ അസ്വസ്‌ഥരാക്കാതെയും അവര്‍ക്കു രഹസ്യങ്ങള്‍ വിട്ടുനല്‍കാതെയും.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം