വിവാദങ്ങള്‍ക്ക് വിട ; വിനീതിന് ‘പണി’ കിട്ടി

തിരുവനന്തപുരം: ദേ​​ശീ​​യ ഫു​​ട്ബോ​​ള്‍ താ​​രം സി.​​കെ. വി​​നീ​​തി​​നു സംസ്ഥാന സർക്കാർ ജോലി നൽകി. വിനീതിനെ സെക്രട്ടറിയേറ്റ് അസിസ്റ്റന്‍റായി നിയമിക്കാനാണു സർക്കാർ തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ മേയിൽ അ​​ക്കൗ​​ണ്ട​​ന്‍റ് ജ​​ന​​റ​​ല്‍ ഓ​​ഫീ​​സി​​ലെ ജോലിയിൽനിന്നു വിനീതിനെ പിരിച്ചുവിട്ടിരുന്നു. ഇതേ തുടർന്നാണു സംസ്ഥാന സർക്കാർ വിനീതിനു ജോലി നൽകിയത്.

2012ലാണ് സ്പോർട്സ് ക്വോട്ടയിൽ എജീസ് ഓഫീസിലെ ഓഡിറ്ററായി വിനീത് ജോലിയിൽ പ്രവേശിച്ചത്. പിന്നീട് മതിയായ ഹാജരില്ലാ എന്ന കാരണത്താൽ വിനീതിനെ ജോലിയിൽനിന്നു പി​​രി​​ച്ചു​​വി​​ട്ടുകയായിരുന്നു. പ്രൊബേഷൻ കാലാവധി ഇരട്ടിയിലേറെ നീട്ടാനാവില്ലെന്ന സർവീസ് ചട്ടം പറഞ്ഞാണ് മേയ് ഏഴാം തീയതി വിനീതിനെ പിരിച്ചുവിട്ടതായി ഉത്തരവിറങ്ങിയത്. ഇതു വലിയ വിവാദങ്ങൾക്കു ഇടയാക്കിയിരുന്നു. ഇതേ തുടര്‍ന്ന്‍  വിനീതിനു   ജോലി നൽകുമെന്നു കായിക മന്ത്രി എ.സി.മൊയ്തീൻ ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം