വീരേന്ദ്രകുമാര്‍ എംപി സ്ഥാനം രാജിവെച്ചു; വേണ്ടിയിരുന്നില്ലെന്ന് ചെന്നിത്തല

ന്യൂഡൽഹി: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറുമായുള്ള ബന്ധം വിച്ഛേദിച്ചതിനെ തുടർന്ന് ജെഡിയു സംസ്ഥാന അധ്യക്ഷൻ എം.പി. വീരേന്ദ്ര കുമാർ രാജ്യസഭാ അംഗത്വം രാജിവച്ചു. രാജ്യസഭാ അധ്യക്ഷൻ വെങ്കയ്യ നായിഡുവിനാണ് അദ്ദേഹം രാജിക്കത്ത് കൈമാറിയത്.

വീരേന്ദ്രകുമാർ രാജിവയ്ക്കേണ്ട കാര്യമില്ലായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിതീഷ് കുമാർ നേതൃത്വം നൽകുന്ന പാർട്ടിയുടെ വോട്ട് നേടിയല്ല, യുഡിഎഫിന്‍റെ പിന്തുണയോടെയാണ് വീരേന്ദ്രകുമാർ വിജയിച്ചതെന്ന് ഓർക്കണമായിരുന്നെന്നും ചെന്നിത്തല പറഞ്ഞു.

നിതീഷ് കുമാര്‍ നേതൃത്വം നല്‍കുന്ന പാര്‍ട്ടിയുടെ എംപിയായി തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്ന് വീരേന്ദ്ര കുമാർ നേരത്തേ പറഞ്ഞിരുന്നു. വിമത വിഭാഗം ശരത് യാദവിനൊപ്പം നിൽക്കാനാണ് വീരേന്ദ്ര കുമാറിന്‍റെ നേതൃത്വത്തിലുള്ള കേരള ഘടകം ശ്രമിക്കുന്നത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം