സോഷ്യല്‍ മീഡിയയില്‍ ശോഭന ജോര്‍ജ്ജിനെതിരെ അശ്ലീല പോസ്റ്റുകള്‍; ബന്ധു അറസ്റ്റില്‍

ചെങ്ങന്നൂര്‍: മുന്‍ എം.എല്‍.എ ശോഭനാ ജോര്‍ജ്ജിനെതിരെ സമൂഹമാധ്യമങ്ങളില്‍ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. അങ്ങാടിക്കല്‍ തെക്ക് പള്ളിപ്പടി വീട്ടില്‍ മനോജ് ജോണിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

സോഷ്യല്‍ മീഡിയയില്‍ അശ്ലീല പോസ്റ്റുകള്‍ പ്രചരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി ശോഭനാ ജോര്‍ജ്ജ് ഡി.ജി.പിക്ക് നേരത്തെ പരാതി നല്‍കിയിരുന്നു. ശോഭന ജോര്‍ജിന്റെ അകന്ന ബന്ധുകൂടിയായ മനോജ് സ്വകാര്യ ബസ്സുടമയാണ്. മനോജിനെതിരേ ഐ.ടി നിയമം, സ്ത്രീത്വത്തെ അധിക്ഷേപിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്.

ശോഭന പൊലീസില്‍ പരാതി നല്കിയ ഉടനെ സുഹൃത്ത് മുഖേന മാപ്പ് പറയുകയും ഖേദം പ്രകടിപ്പിച്ച സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യാം എന്നും ശോഭനയെ അറിയിച്ചിരുന്നു. ഈ വിവരം ശോഭന തന്നെ പൊലീസില്‍ അറിയിക്കുകയായിരുന്നു.

മൂന്ന് തവണ ചെങ്ങന്നൂരില്‍ നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ശോഭന എല്‍.ഡി.എഫിനെ പിന്തുണച്ച് രംഗത്തെത്തിയതോടെയാണ് സൈബര്‍ ആക്രമണം രൂക്ഷമായത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം