ആലപ്പുഴയില്‍ ഹൗസ് ബോട്ടുകള്‍ കേന്ദ്രീകരിച്ച് ലൈംഗീക വ്യാപാരം; പെണ്‍കുട്ടികളെ എത്തിക്കുന്നത് അന്യ സംസ്ഥാനങ്ങളില്‍ നിന്ന്‍

houseആലപ്പുഴ: ആലപ്പുഴയില്‍ ഹൗസ് ബോട്ടുകള്‍ കേന്ദ്രീകരിച്ച് ലൈംഗീക വ്യാപാരം സജീവമാകുന്നു. ആവശ്യക്കാര്‍ക്ക്  പെണ്‍കുട്ടികളെ എത്തിച്ചുകൊടുക്കുന്നത് അന്യ സംസ്ഥാനങ്ങളില്‍ നിന്നുമാണ്. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ഏജെന്‍റ്മാരാണ് ആവശ്യക്കാര്‍ക്ക് പെണ്‍കുട്ടികളെ എത്തിച്ചു നല്‍കുന്നത്. ചില ഹൗസ് ബോട്ടുടമകളുടെ അറിവോടെയാണ് ഇവിടെ ലൈംഗീക വ്യാപാരം നടക്കുന്നത് എന്ന് സൂചനയുണ്ട്. ആവശ്യക്കാരുടെ താല്‍പ്പര്യം അനുസരിച്ച് ഏത് പ്രായത്തിലുള്ള പെണ്‍കുട്ടികളെ വേണെമെങ്കിലും ഏജന്‍റ്റു മാര്‍ എത്തിച്ചു നല്‍കുന്നു. ഇങ്ങനെ മാംസ കച്ചവടം നടത്തുന്ന  ഏജന്‍റ്റു മാര്‍ 25000 രൂപ ആവശ്യപ്പെടുകയും ഇതില്‍ 10000 രൂപയോളം ഓരോ പെണ്‍കുട്ടിയെ എത്തിച്ചുകൊടുക്കുമ്പോഴും കമ്മീഷനായി ഈടാക്കുകയും ചെയ്യുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം