മലയാളികളുടെ പ്രിയ വില്ലൻ കൊല്ലം അജിത്ത് അന്തരിച്ചു

വില്ലൻ വേഷങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസ് കീഴടക്കിയ ചിലച്ചിത്ര നടൻ കൊല്ലം അജിത്ത് (56) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് പുലർച്ചെ 3.40 ഓടെയായിരുന്നു അന്ത്യം.

കുറച്ചു നാളുകളായി ഉദര സംബന്ധമായ രോഗത്തിനു ചികിത്സയിലായിരുന്നു. 1984ൽ പി. പദ്മരാജന്‍ സംവിധാനം ചെയ്ത “പറന്ന് പറന്ന് പറന്ന് ‘ എന്ന സിനിമയില്‍ ചെറിയ വേഷത്തിലാണു തുടക്കം.

തൊണ്ണൂറുകളിൽ വില്ലൻ വേഷങ്ങളിലൂടെ എത്തി ശ്രദ്ധേയനായ അജിത്ത് 500ലേറെ ചിത്രങ്ങളിൽ അഭിനയിച്ചു. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ സാന്നിധ്യം അറിയിച്ചിരുന്നു. മൃതദേഹം സ്വദേശമായ കൊല്ലത്തേക്കു കൊണ്ടുപോയി. വീട്ടിൽ പൊതുദർശനത്തിനു ശേഷം സംസ്കാരം വൈകിട്ട് ആറിന് നടക്കും.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം