ഈ ചമ്മന്തി പൊടി ഉണ്ടെങ്കിൽ ഒരു പറ ചോറുണ്ണാം, പരീക്ഷിച്ചു നോക്കൂ

ആവശ്യമുള്ള ചേരുവകൾ
- തേങ്ങ തിരുമ്മിയത് – അര കപ്പ്
- മുളക് പൊടി – അര ടി സ്പൂണ്‍
- കുഞ്ഞുള്ളി – 2 എണ്ണം
- ഉപ്പ് – പാകത്തിന്
- എണ്ണ – ഒരു ടി സ്പൂണ്‍
- കടുക് – അര ടി സ്പൂണ്‍
- കറിവേപ്പില – കുറച്ച്
- വറ്റല്‍ മുളക് – 1 (മൂന്നായി കീറി മുറിച്ചത് )
തയ്യാറാക്കുന്ന വിധം
- തേങ്ങ, ഉള്ളി ,മുളക് പൊടി ,ഉപ്പ് എന്നിവ ചേര്‍ത്ത് ചതച്ച് എടുക്കുക(തോരന് ചതച്ച് എടുക്കുന്ന പോലെ,വെള്ളം ചേര്‍ത്ത് അരക്കരുത് ).
- ഒരു പാനില്‍ എണ്ണ ചൂടാക്കി കടുക് ,വറ്റല്‍ മുളക് ,വേപ്പില ഇവ യഥാക്രമം മൂപ്പിച്ചെടുക്കുക .കടുക് പൊട്ടി കഴിയുമ്പോള്‍ തേങ്ങ ചതച്ചത് ചേര്‍ത്ത് ചെറുതായി ചൂടാക്കുക. ഒന്ന് ചൂടായി വരുന്നത് വരെ ഇളക്കുക (5 sec). അതിനു ശേഷം തീ അണച്ച് അടുപ്പില്‍ നിന്നും മാറ്റുക.
- ഈ ചമ്മന്തി പാലപ്പം,വെള്ളയപ്പം ഇവയുടെ കൂടെ നല്ലതാണ്.
If you have this chammanthi powder, you can eat a paddy of rice; Give it a try
