(truevisionnews.com) ഉച്ചക്ക് ചോറിനൊപ്പം കഴിക്കാൻ ഒരു ഉപ്പേരി നിർബന്ധമുള്ളവരാണ് നമ്മൾ മലയാളികൾ. പോഷക ഗുണങ്ങൾ ഒരുപാടുള്ള ചതുരപ്പയർ ഉപ്പെരിയായല്ലോ ഇന്നത്തെ കൂട്ടാൻ

ചേരുവകൾ
ചതുരപ്പയര്‍- ചെറുതായി അരിഞ്ഞത് ഒന്നര കപ്പ്
വെളുത്തുള്ളി- ഒന്ന്
തേങ്ങ- അര കപ്പ്
വറ്റൽ മുളക് - ഒന്ന്
പച്ചമുളക്- രണ്ട്
ഉപ്പ്- ഒരു നുള്ള്
വെളിച്ചെണ്ണ - ആവശ്യത്തിന്
കറിവേപ്പില
തയാറാക്കും വിധം
ഒരു പാൻ ചൂടാക്കി വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊടിച്ചെടുക്കുക. അതിലേക്ക് വെളുത്തുള്ളി, വറ്റൽ മുളക്, പച്ച മുളക് എന്നിവ ചേർത്ത് വഴറ്റിയെടുക്കുക. ശേഷം ചതുരപ്പയർ ചേർത്ത് ആവശ്യത്തിന് വെള്ളവും ഉപ്പും ചേർത്ത് നന്നായി വേവിച്ചെടുക്കുക. ഇതിലേക്ക് ചിരകി വെച്ച തേങ്ങയും ചേർത്ത് ചെറു തീയിൽ വേവിക്കുക.ഉച്ചക്ക് ചൂടൻ ചോറിനൊപ്പം കഴിക്കാൻ ചതുരപ്പയർ ഉപ്പേരി തയാർ.
chathurappayar upperi recipie cookery
