(truevisionnews.com) രാവിലത്തെ പുട്ട് ബാക്കിയായോ? എങ്കിൽ കളയല്ലേ....എല്ലാവർക്കും ഇഷ്ട്ടപ്പെടുന്ന കിടിലൻ പുട്ട് ഉപ്പുമാവ് തയാറാക്കി നോക്കാം.

ചേരുവകൾ
പുട്ട് - ഒന്നര കപ്പ്
ഉഴുന്നു പരിപ്പ് - 1 ടീസ്പൂൺ
കാരറ്റ് - 1 എണ്ണം
ബീൻസ് - 1 എണ്ണം
ഉള്ളി - 1 എണ്ണം
പച്ചമുളക് -2 എണ്ണം
ഇഞ്ചി - ചെറിയ കഷ്ണം
മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ
മുളകുപൊടി - 2
കടുക്
ചുവന്ന മുളക് - 2 എണ്ണം
എണ്ണ - ആവശ്യത്തിന്
കറിവേപ്പില -ആവശ്യത്തിന്
ഉപ്പ് - ആവശ്യത്തിന്
തയാറാക്കും വിധം
ഒരു പാൻ ചൂടാക്കി വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിച്ചെടുക്കുക. ശേഷം ഉള്ളിയും ഇഞ്ചിയും പച്ചമുളകും ചേർത്തു നന്നായി വഴറ്റുക. ഇതിലേക്ക് ഉഴുന്നു പരിപ്പും ചുവന്ന മുളകും കറിവേപ്പിലയും ചേർത്തു വഴറ്റിയെടുക്കുക. ശേഷം മഞ്ഞൾപ്പൊടിയും മുളകുപൊടിയും ചേർത്ത് കൊടുക്കാം.
ഇതിലേക്ക് ചെറുതായി അറിഞ്ഞു വെച്ച കാരറ്റും ബീൻസും ചേർത്ത് വേവിച്ചെടുക്കുക. വെന്തു വരുമ്പോൾ പുട്ട് ഉടച്ചതും ആവശ്യത്തിന് ഉപ്പും ചേർത്ത് ഇളക്കി 5 മിനിറ്റ് ചെറു തീയിൽ വയ്ക്കുക. നല്ല ഉഗ്രൻ പുട്ട് ഉപ്പുമാവ് റെഡി.
putt upma recipe
