കുറ്റ്യാടി നാദാപുരം സംസ്ഥാനപാതയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

കുറ്റ്യാടി നാദാപുരം സംസ്ഥാനപാതയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു
May 11, 2025 02:32 PM | By Jain Rosviya

കോഴിക്കോട്: (truevisionnews.com) കുറ്റ്യാടി നാദാപുരം സംസ്ഥാന പാതയിൽ കുളങ്ങരത്താഴ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപ്പിടിച്ചു. വെള്ളിയാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. കുറ്റ്യാടിയിൽ നിന്ന് കൈവേലിയിലേക്ക് പോവുകയായിരുന്ന വോക്സ് വാഗൻ കാറിനാണ് തീപ്പിടിച്ചത്.

ഓടിക്കൊണ്ടിരിക്കെ കാറിൻ്റെ ബോണറ്റിനുള്ളിൽ നിന്ന് പുക ഉയരുന്നത് അതു വഴി വന്ന ബൈക്ക് യാത്രികന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. കാറിലുണ്ടായിരുന്ന രണ്ട് പേരും ഉടനെ വാഹനം നിർത്തി പുറത്തിറങ്ങി. തുടർന്ന് നാട്ടുകാരുമായി ചേർന്ന് തീയണക്കുകയായിരുന്നു. കുറ്റ്യാടിയിൽ നിന്ന് പോലീസും ചേലക്കാട് നിന്ന് അഗ്നിരക്ഷ സേനയും സ്ഥലത്തെത്തി.


car caught fire while driving Kuttiyadi Nadapuram state highway

Next TV

Related Stories
Top Stories