(truevisionnews.com) ഇന്ത്യ-പാക് സംഘർഷത്തിൽ വീരമൃത്യു വരിച്ച ജവാന് ധനസഹായം പ്രഖ്യാപിച്ച് ആന്ധ്ര സർക്കാർ. ലാൻസ് നായിക് മുരളി നായികിന്റെ കുടുംബത്തിന് 50 ലക്ഷം രൂപയുടെ ധനസഹായമാണ് പ്രഖ്യാപിച്ചത്. ഉപമുഖ്യമന്ത്രി പവൻ കല്യാൺ ജവാന്റെ വീട്ടിലെത്തി. കുടുംബത്തിന് അഞ്ച് ഏക്കർ കൃഷി ഭൂമിയും വീട് വയ്ക്കാൻ പ്രത്യേക സ്ഥലവും നൽകും. കുടുംബത്തിലൊരാൾക്ക് സർക്കാർ ജോലി നൽകുമെന്ന് സംസ്ഥാന സർക്കാർ ഉറപ്പ് നൽകി.

ലൈൻ ഓഫ് കണ്ട്രോളിലെ പാക്ക് ഷെല്ലിങിനിടെയാണ് മുരളി നായിക് കൊല്ലപ്പെട്ടത്. 2022ൽ അഗ്നിവീർ പദ്ധതിയിലൂടെയാണ് മുരളി ആർമിയിലെത്തിയത്. ആന്ധ്രയിലെ സത്യസായ് ജില്ലയിലെ ഗൊരാണ്ട്ലയാണ് മുരളി നായികിൻറെ സ്വദേശം. ഓപ്പറേഷൻ സിന്ദൂറിന് ശേഷം നിയന്ത്രണരേഖയിൽ പാകിസ്താൻ വെടിവെപ്പും ഷെല്ലിങ്ങും ശക്തമാക്കിയിരുന്നു. ഇതിനിടെയാണ് ജവാന് ജീവൻ നഷ്ടമായത്.
AndhraPradesh government announces financial assistance jawan who died Indo Pak conflict.
