(truevisionnews.com) ഇന്ന് മക്കൾക്ക് ഓട്ടട ഉണ്ടാക്കി നൽകൂ ...രുചികരമായ ഓട്ടട വളരെപ്പെട്ടെന്ന് തന്നെ വീട്ടിൽ ഉണ്ടാക്കാൻ സാധിക്കുന്ന ഒന്നാണ് .എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കിയാലോ..

ചേരുവകൾ
തേങ്ങ - ഒരു മുറി
ഗോതമ്പ് - ആവശ്യത്തിന്
ശർക്കര - ആവശ്യത്തിന്
ഉപ്പ് - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ആദ്യം തന്നെ ഗോതമ്പുപൊടി ഉപ്പ് ചേർത്ത് കുറച്ചു ലൂസ് പരുവത്തിൽ കുഴക്കുക. ഒരുമുറി തേങ്ങ തിരുമ്മിയത്തിൽ ശർക്കര ചേർത്ത് മിക്സ് ചെയ്യുക. ഇനി, വാഴയില കീറിയതിൽ ഗോതമ്പു മാവ് വെച്ച്, വെള്ളത്തിൽ കൈ മുക്കിയശേഷം കൈകൊണ്ടു പരത്തുക ഇലയുടെ എല്ലാ ഭാഗത്തേക്കും. ഇതിലേക്ക് തേങ്ങ കൂട്ട് വെച്ച് ഇല മടക്കുക. അടുപ്പിൽ തവ വെച്ച് ചൂടാകുമ്പോൾ വാഴയില അതിലേക്കു വെച്ച് മീഡിയം തീയിൽ ചുട്ടെടുക്കുക. പിന്നീട് അട വെന്തശേഷം കഴിക്കാവുന്നതാണ് .
Delicious Ottata Recipe
