(truevisionnews.com) ചുട്ടുപൊള്ളുന്ന വേനലിൽ മനസ്സും ശരീരവും തണുപ്പിക്കാൻ ഒരു കിടിലൻ ജ്യൂസ് തയാറാക്കിയാലോ? മാങ്ങാ കാലമായതിനാൽ മാമ്പഴത്തിനു വേണ്ടി ഓടേണ്ട. നല്ല പഴുത്ത മാമ്പഴം കൊണ്ട് മാമ്പഴം ജ്യൂസ് തയാറാക്കാം
പഴുത്ത മാങ്ങ കഷ്ണങ്ങളാക്കിയത് -ആവശ്യത്തിന്
പുതിനയില - ആവശ്യത്തിന്
പഞ്ചസാര - ആവശ്യത്തിന്
നാരങ്ങാനീര് - 1ടേബിൾസ്പൂൺ
വെള്ളം - 2 കപ്പ്
പാൽ - 1/ 2 കപ്പ്
ഐസ് ക്യൂബ്സ് - ആവശ്യത്തിന്
മാങ്ങ കഷ്ണങ്ങളാക്കിയത് -ആവശ്യത്തിന്
തയാറാക്കും വിധം
മാങ്ങ തൊലികളഞ്ഞു മുറിച്ചു മിക്സിയിലേക്കിടുക .ഇതിലേക്ക് പാല്, പുതിനയില, പഞ്ചസാര, നാരങ്ങാനീര്, വെള്ളം എന്നിവ ചേർത്ത് അടിച്ചെടുക്കുക.
നാരുള്ള മാങ്ങയാണെങ്കിൽ അരിച്ചെടുക്കുക. ശേഷം വെള്ളം കുറവാണെങ്കിൽ കുറച്ചു കൂടി ചേർത്തെടുക്കാം. ഗ്ലാസിലേക്ക് ഐസ്‌ക്യൂബ്സും മാങ്ങ അരിഞ്ഞതും ഇട്ടുകൊടുത്ത ശേഷം അടിച്ചു വെച്ച മാങ്ങാ ജ്യൂസ് ഗൽസിലേക്ക് ചേർത്ത കൊടുക്കാം. ഉഗ്രൻ സ്വാദുള്ള മാമ്പഴ ജ്യൂസ് റെഡി.
mango juice recipie
