നാദാപുരം പാറക്കടവിൽ പ്ലംബിംഗ് ജോലിക്കിടയിൽ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു

 നാദാപുരം പാറക്കടവിൽ പ്ലംബിംഗ് ജോലിക്കിടയിൽ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു
May 11, 2025 02:49 PM | By Susmitha Surendran

നാദാപുരം : (truevisionnews.com) പാറക്കടവ് ദാറുൽ ഹുദാ സ്കൂളിൽ പ്ലംബിംഗ് ജോലി ചെയ്യുന്നതിനിടയിൽ കണ്ണൂർ ചെറുപ്പറമ്പ് സ്വദേശി കുഴഞ്ഞുവീണു മരിച്ചു . ഇന്ന് രാവിലെ 8 : 50 നാണ് സംഭവം . ചെറുപ്പറമ്പ് കുണ്ടിലോട്ട് കണ്ടച്ചേരി സജീവൻ (52 ) ആണ് മരിച്ചത് .

ജോലി ചെയ്യുന്നതിനിടയിൽ കുഴഞ്ഞുവീണ ഇദ്ദേഹത്തെ പാറക്കടവ് കെയർ ആൻഡ് ക്യൂർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർ പരിശോധിച്ചപ്പോൾ മരണം സംഭവിച്ചിരുന്നു . മൃതദ്ദേഹം തലശ്ശേരി ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി .

സജീവനോടൊപ്പം ജോലിചെയ്ത തൂവക്കുന്ന് സ്വദേശി പാണ്ട്യൻറെ വിട സായൂജ് നൽകിയ വിവരത്തിന്റെ അടിസ്ഥനത്തിൽ വളയം പൊലീസ് കേസെടുത്തു . പൊലീസ് ഇൻക്വിസ്റ്റ് നടപടിക്ക് ശേഷം മൃതദ്ദേഹം വൈകിട്ടോടെ ചെറുപ്പറമ്പിലെ വീട്ടിലെത്തിക്കും . കുണ്ടിലോട്ട് കണ്ടച്ചേരി കടുങ്ങോന്റെ മകനാണ് .

Worker collapses dies doing plumbing work Nadapuram rock shop

Next TV

Related Stories
കോഴിക്കോട് മലാപ്പറമ്പ് സെക്സ് റാക്കറ്റ്;  പൊലീസുകാർക്ക് ജാമ്യം

Jun 17, 2025 06:18 PM

കോഴിക്കോട് മലാപ്പറമ്പ് സെക്സ് റാക്കറ്റ്; പൊലീസുകാർക്ക് ജാമ്യം

കോഴിക്കോട് മലാപ്പറമ്പ് സെക്സ് റാക്കറ്റ്...

Read More >>
ബൈക്കും ജീപ്പും കൂട്ടിയിടിച്ച് അപകടം; രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

Jun 17, 2025 04:54 PM

ബൈക്കും ജീപ്പും കൂട്ടിയിടിച്ച് അപകടം; രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

ഇടുക്കിയിൽ ബൈക്കും ജീപ്പും കൂട്ടിയിടിച്ച് അപകടം...

Read More >>
Top Stories