(truevisionnews.com) ആദ്യ കാലങ്ങളിൽ ചോറിനൊപ്പം കഴിക്കാൻ ഏറ്റവും കൂടുതൽ ഉണ്ടാക്കിയിരുന്നത് കൂൺ തോരൻ, കൂൺ കറിയൊക്കെയായിരുന്നു. ഏറ്റവും കൂടുതൽ ആരോഗ്യഗുണങ്ങൾ കൂടിയുള്ള ഒരു വിഭവമാണ് കൂൺ. ഇതുണ്ടെങ്കിൽ പിന്നെ ചോറിന് വേറെ കറിയുടെ ആവശ്യമില്ല. എങ്കിൽ ഇന്നത്തെ സ്പെഷ്യൽ കൂൺ തോരൻ തന്നെ.

ചേരുവകൾ
കൂൺ അരിഞ്ഞത്
ഉള്ളി -1 എണ്ണം
പച്ചമുളക് -2 എണ്ണം
വെളുത്തുള്ളി
ഇഞ്ചി ചെറിയ കഷ്ണം
മഞ്ഞൾപ്പൊടി -1/ 2 ടീസ്പൂൺ
കറിവേപ്പില - ആവശ്യത്തിന്
കടുക്
വെളിച്ചെണ്ണ
തേങ്ങ ചിരകിയത് -1/ 2 കപ്പ്
തയാറാക്കും വിധം
കൂൺ നന്നാക്കി കഴുകി വൃത്തിയാക്കിയ ശേഷം ചെറുതായി അരിഞ്ഞെടുക്കുക . ഒരു പാൻ ചൂടാക്കി വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊടിച്ചെടുക്കുക. അതിലേക്ക് ഉള്ളി, വെളുത്തുള്ളി, പച്ചമുളക്, ഇഞ്ചി എന്നിവ ചേർത്ത് നന്നായി വഴറ്റിയെടുക്കുക.
തവിട്ട് നിറമാകുമ്പോൾ അതിലേക്ക് മഞ്ഞൾപ്പൊടിയും ആവശ്യത്തിന് ഉപ്പും കറിവേപ്പിലയും ചേർത്ത് ഒന്നുകൂടി വഴറ്റിയെടുക്കുക. ശേഷം ചിരകി വെച്ച തേങ്ങ ഇതിലേക്ക് ചേർത്ത് കൊടുക്കുക. ആവശ്യത്തിന് വെള്ളവും കൂടി ചേർത്ത് ചെറു തീയിൽ വേവിച്ചെടുക്കുക.
mushroom thoran recipie
