(truevisionnews.com) ചക്കക്കാലമല്ലേ... ഇന്നൊരു ഉഗ്രൻ വിഭവം പരീക്ഷിച്ചു നോക്കിയാലോ? ഇതുണ്ടെങ്കിൽ ചോറിനൊപ്പം കഴിക്കാൻ വേറെ കറിയൊന്നും വേണ്ട. ചക്ക കൊണ്ട് ഇടിച്ചക്ക തോരൻ ഉണ്ടാക്കി നോക്കാം

ചേരുവകൾ
ഇടിച്ചക്ക – 1
തേങ്ങ ചിരകിയത് - 1 കപ്പ്
മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ
ചെറിയുള്ളി – 7 എണ്ണം
പച്ചമുളക് – 3 എണ്ണം
ഉപ്പ് – ആവശ്യത്തിന്
വെളിച്ചെണ്ണ – 2 ടേബിൾസ്‌പൂൺ
കടുക്
വറ്റൽമുളക് – 2 എണ്ണം
കറിവേപ്പില –ആവശ്യത്തിന്
വെള്ളം – ആവശ്യത്തിന്
തയാറാക്കും വിധം
ഇടിച്ചക്കയുടെ ചക്കയുടെ തൊലി കളഞ്ഞ ശേഷം നന്നായി കഴുകി ചെറുതായി കൊത്തി അരിഞ്ഞെടുക്കുക. ശേഷം കുക്കറിൽ ഇട്ട് മഞ്ഞൾപ്പൊടിയും ഉപ്പും ആവശ്യത്തിന് വെള്ളവും ചേർത്ത് വേവിച്ചെടുക്കുക.
തേങ്ങയും ചെറിയ ഉള്ളിയും പച്ചമുളകും മിക്സിയിൽ ചതചെടുക്കുക. ഇത് ആവിപോയ ശേഷം കുക്കർ തുറന്ന് ഇതിലേക്ക് ചേർത്ത് വേവിക്കുക.
ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിച്ച ശേഷം വറ്റൽമുളകും കറിവേപ്പിലയും ചേർത്ത് വഴറ്റുക. ഇതിലേക്ക് തയാറാക്കി വച്ചിരിക്കുന്ന ചക്കയും ചേർത്ത് തീ ഓഫ് ചെയത് മൂടി വെക്കുക. ശേഷം ചൂടോടെ ചോറിന്റെ കൂടെ വിളമ്പുക.
Idichakka Thoran recipie
