കോഴിക്കോട് : (truevisionnews.com) നാദാപുരം ജാതിയേരിയിൽ നാലുവയസ്സുകാരനടക്കം അഞ്ചുപേർക്ക് കുറുക്കന്റെ കടിയേറ്റ് പരിക്ക്. സയാൻ, രയരോത്ത് മറിയം, പാലാമ്പറ്റ കുഞ്ഞി സൂപ്പി മുസ്‌ല്യാർ, കനവത്ത് നസീറ പുത്തൻ പുരയിൽ അബ്ദുള്ള എന്നിവർക്കാണ് കടിയേറ്റത്.

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന നാലുവയസ്സുകാരനെയാണ് ആദ്യം കുറുക്കൻ ആക്രമിച്ചത്. തുടർന്ന് സമീപത്തെ സ്ത്രീകളടക്കമുള്ളവർക്ക് കുറുക്കന്റെ പരാക്രമത്തിൽ പരിക്കേറ്റു. പരിക്കേറ്റ അഞ്ചുപേരും നാദാപുരം ഗവ. താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. കുറുക്കന്റെ മുഖത്ത് മുള്ളൻപന്നിയുടെ അമ്പേറ്റ നിലയിലായിരുന്നു. കഴിഞ്ഞ ദിവസവും പ്രദേശത്ത് കുറുക്കന്റെ ആക്രമണമുണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു.
Five people injured fox attack Nadapuram kozhikode
