കൊടുംക്രൂരത ... ഓടുന്ന കാറില്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു; സുഹൃത്തിനെ പുറത്തേക്കെറിഞ്ഞ്‌ കൊലപ്പെടുത്തി

 കൊടുംക്രൂരത ... ഓടുന്ന കാറില്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു; സുഹൃത്തിനെ പുറത്തേക്കെറിഞ്ഞ്‌ കൊലപ്പെടുത്തി
May 11, 2025 02:17 PM | By Susmitha Surendran

ലക്‌നൗ : (truevisionnews.com) ഉത്തര്‍പ്രദേശില്‍ ഓടുന്ന കാറിനുള്ളില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തുവെന്നും സുഹൃത്തിനെവാഹനത്തില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയെന്നും പരാതി. ബുലന്ദ്ഷഹര്‍ ജില്ലയിലാണ് സംഭവം.ജോലി വാഗ്ദാനം ചെയതാണ് 17 കാരിയായ പെണ്‍കുട്ടിയെയും 19കാരിയായ സുഹൃത്തിനെയും ഗ്രേറ്റര്‍ നോയിഡയില്‍ നിന്ന് യുവാക്കള്‍ കാറില്‍ കയറ്റിയത്.

പാതി ദൂരം പിന്നിട്ടപ്പോള്‍ മറ്റൊരു യുവാവും കാറില്‍ കയറി. ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിലിരുന്ന് മൂന്ന് യുവാക്കളും മദ്യപിച്ചു. കുറച്ച് കഴിഞ്ഞപ്പോള്‍ പെണ്‍കുട്ടികളുമായി ഇവര്‍ വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. അതിനിടെ പത്തൊന്‍പത് കാരിയെ ഓടുന്ന കാറില്‍ നിന്ന് റോട്ടിലേക്ക് വലിച്ചെറിയുകയും 17കാരിയെ മൂവരും ചേര്‍ന്ന് ബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്തു. റോഡിലേക്കുളള വീഴ്ചയില്‍ ഗുരുതരമായ പരിക്കേറ്റ പത്തൊന്‍പതുകാരി ആശുപത്രിയില്‍ എത്തുന്നതിന് മുന്‍പേ മരണത്തിന് കീഴടങ്ങി.

ബുലന്ദ്ഷഹറിലെ ഖുര്‍ജയില്‍ എത്തിയപ്പോള്‍ നിര്‍ത്തിയിട്ട കാറില്‍ നിന്ന് അതിവിദഗ്ദമായി പെണ്‍കുട്ടി രക്ഷപ്പെട്ടു. തുടര്‍ന്ന് പോലീസ് സ്‌റ്റേഷനിലെത്തി പരാതി പറയുകയായിരുന്നു. അലിഗഡ്-ബുലന്ദ്ഷഹര്‍ ഹൈവേയ്ക്ക് സമീപം യുവാക്കള്‍ സഞ്ചരിച്ചിരുന്ന കാര്‍ പോലീസ് തടഞ്ഞു. രക്ഷപ്പെടാന്‍ ശ്രമിച്ച രണ്ടുപേരെ കാലില്‍ വെടിയുതിര്‍ത്താണ് പോലീസ് കീഴ്‌പ്പെടുത്തിയത്. ഗ്രേറ്റര്‍ നോയിഡ നിവാസികളായ സന്ദീപ്, അമിത്, ഗാസിയാബാദ് നിവാസിയായ ഗൗരവ് എന്നിവരാണ് അറസ്റ്റിലായത്.




UttarPradesh Girl raped moving car

Next TV

Related Stories
Top Stories