(truevisionnews.com) മലപ്പുറത്തിനും ഉണ്ടൊരു ഊട്ടി . ഊട്ടിയിലെ തണുപ്പും കോടമഞ്ഞും നമുക്ക് അവിടെ അനുഭവിക്കാം .ഈ അടുത്താണ് കൊടികുത്തിമല വിനോദസഞ്ചാര മേഖലയായി പ്രഖ്യാപിച്ചത് .അതിനാൽ തന്നെ മലപ്പുറത്തിന് പുറത്തുള്ളവർക്ക് കൊടികുത്തിമല എന്നത് അപരിചിതമായി തോന്നിയേക്കാം .
മലപ്പുറം പെരിന്തല്മണ്ണയ്ക്കടുത്ത് 12 കിലോമീറ്റർ അകലെ താഴേക്കോട് പഞ്ചായത്തിലാണ് കൊടികുത്തിമല സ്ഥിതി ചെയ്യന്നത് . പ്രകൃതിയെ ഇഷ്ടപ്പെടുന്നവർക്ക് സ്വർഗ്ഗമാണിവിടെ .തണുപ്പുള്ള പ്രദേശമായതിനാൽ ആരായാലും ഊട്ടി ഒന്ന് ഓർമിച്ചു പോവും .
വിനോദസഞ്ചാര മേഖലയുടെ പട്ടികയിൽ വന്നതിനാൽ ടിക്കറ്റ് എടുത്തിട്ട് വേണം അകത്തേയ്ക്കു പ്രവേശിക്കാൻ . പ്രകൃതിയെ സംരക്ഷിക്കുക എന്നനിലയിൽ ആയതുകൊണ്ട് പ്ലാസ്റ്റിക്ക് കവറുകൾ ഒന്നും തന്നെ അകത്തേയ്ക്ക് പ്രവേശനം ഇല്ല .അഥവാ തന്നെ അതെല്ലാം നിർദിഷ്ട സ്ഥലത്തു നിക്ഷേപിക്കണ്ടതാണ് .
അകത്തേയ്ക്കു പ്രവേശിച്ചു കഴിഞ്ഞാൽ മുകളിലേക്ക് ഒരു കയറ്റമാണ്, പിന്നെ തണുപ്പ് നമ്മെ വിട്ടുപിരിയില്ല .ആ തണുപ്പിനെ പുണർന്നു കൊണ്ട് ഏകാന്തമായി നമ്മുക്ക് നടക്കാം .
ആ ഏകാന്തയിൽ നമ്മളും പ്രകൃതിയും മാത്രമായി തീരും .ഇടയ്ക്കു പെയ്യുന്ന ചാറ്റൽ മഴയും കൊടികുത്തിമലയുടെ സൗന്ദര്യം ഏറെ വർധിപ്പിക്കുന്നു .അതിനാൽ തന്നെ ഒരു കുട കൈയിൽ കരുതുന്നത് നല്ലതായിരിക്കും .
ഒരുപാട് വളവുകളും കയറ്റവും ഉണ്ട് .ഇടയ്ക്കു വിശ്രമിക്കാൻ ഇരിപ്പിടങ്ങളും ഉണ്ട്.വഴി തെറ്റി പോവാതിരിക്കാൻ റൂട്ട് മാപ്പുകളും റോഡിൻറെ വശങ്ങളിൽ ഉണ്ട് .മഴക്കാലമായാൽ വഴുക്കൽ ഒരു പ്രധാന പ്രശ്നമാണ് .എന്നിരുന്നാലും ആ പ്രകൃതി ഭംഗിയിൽ നമ്മൾ എല്ലാം മറക്കും .
പ്രദേശത്തിന്റെ ചരിത്രം അറിയാൻ വഴിയിൽ വച്ച ബോർഡുകൾ നമുക്ക് ഏറെ സഹായകമാണ് . കയറ്റം കയറി മുകളിൽ എത്തിയാൽ ഒരു വാച് ടവർ ഉണ്ട് .
അതിൽ കയറിയാൽ ചുറ്റിലും പച്ച കുന്നുകൾ.ആരായാലും നോക്കി നിന്ന് പോവും അത്ര ഭംഗിയാണ് അവിടെ .ഇടയ്ക്ക് ഇടയ്ക്കു കോടമഞ് മലയെ എല്ലാം മൂടും .ആ കാഴ്ച അതി മനോഹരമാണ് .ഒരുപാട് നേരം അവിടെ ചെലവഴിച്ചാൽ പ്രകൃതിയുടെ വിവിധ ഭാവങ്ങൾ നമുക്ക് കാണാം ,ആസ്വദിക്കാം .
തിരക്ക് പിടിച്ചുള്ള ജീവിതത്തിൽ നിന്ന് മാറി നിൽക്കാൻ ആഗ്രഹിക്കുന്നവർക്ക് പ്രകൃതിയുടെ ഈ മടിത്തട്ടിലേക്ക് എന്നും സ്വാഗതം
#Kodikuthimala #travel #Malappuram