( www.truevisionnews.com )പതിവ് ജീവിതത്തിൽ നിന്നുള്ള മാറ്റം ആത്മപരിശോധനയ്ക്ക് അവസരം ഒരുക്കുന്നു .പ്രകൃതി സൗന്ദര്യവും ഗ്രാമീണതയും ഒരുപോലെ ആസ്വദിക്കാൻ സാധിക്കുന്ന ഒരു മനോഹരമായ കേന്ദ്രമാണ് വെള്ളീക്കൽ . നഗരജീവിതത്തിന്റെ തിരക്കുകളിൽ നിന്ന് മാറി, കായലിന്റെ ഓളങ്ങളും കണ്ടൽക്കാടുകളുടെ തണലും ആസ്വദിച്ച് സമയം ചെലവഴിക്കാൻ ആഗ്രഹിക്കുന്നവർക്ക് വെള്ളിക്കീൽ ഒരു മികച്ച സ്ഥലമാണ്. എങ്കിൽ പിന്നെ പോവാ അല്ലെ.
.കണ്ണൂരിലെ മൊറാഴയിൽ സ്ഥിതി ചെയ്യുന്ന വെള്ളിക്കീൽ ഇക്കോ ടൂറിസം പാർക്ക് പ്രകൃതി സ്നേഹികൾക്ക് പറ്റിയ വിനോദ സഞ്ചാര കേന്ദ്രമാണ് വെള്ളിക്കീൽ ഇക്കോ ടൂറിസം പാർക്ക് 24 മണിക്കൂറും തുറന്നിരിക്കുന്ന ഒരു സ്ഥലമാണ്. കണ്ണൂർ നഗരം, മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ച്, ധർമ്മടം തുരുത്ത് എന്നിവയെല്ലാം അടുത്തു തന്നെ. കണ്ടൽക്കാടുകൾ ഇവിടുത്തെ സവിഷേശമായ പ്രത്യേകതയാണ് . കണ്ടൽക്കാടുകൾ ലോകത്തിലെ ഏറ്റവും സവിശേഷമായ ആവാസവ്യവസ്ഥകളിലൊന്നാണ്.
.gif)

ഉപ്പുവെള്ളത്തിലും ചെളി നിറഞ്ഞ പ്രദേശങ്ങളിലും വളരാൻ കഴിവുള്ള സസ്യസമൂഹങ്ങളാണിവ .കണ്ടൽക്കാടുകൾ മത്സ്യസമ്പത്ത് വർദ്ധിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു.വെള്ളിക്കീൽ സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം രാവിലെയും വൈകുന്നേരവുമാണ് . നഗരത്തിരക്കിൽ നിന്ന് മാറി ഒരു ദിവസം ചെലവഴിക്കാൻ പറ്റിയ ഒരിടമാണിത്.
ചുറ്റുമുള്ള പച്ചപ്പും മലകളും മനസ്സും ശരീരവും ഒരുപോലെ ഉന്മേഷഭരിതമാക്കും. കായലിനോട് ചേർന്നുള്ള പ്രകൃതി നടത്തം വളരെ ആസ്വാദ്യകരമാണ്. പക്ഷികളുടെ കളകൂജനവും പ്രകൃതിയുടെ ശാന്തതയും ഇവിടെയെത്തുന്നവർക്ക് സമാധാനം നൽകും. കുടുംബത്തോടൊപ്പം ഒരു പിക്നിക്കിന് അനുയോജ്യമായ ഒരിടം കൂടിയാണിത്.
Vellikeel Eco-Tourism Park is a great tourist destination for nature lovers.
