വിലങ്ങാട് : ( www.truevisionnews.com) കോഴിക്കോട് ജില്ലയിലെ വിലങ്ങാടുള്ള( vilangad thirikakkayam ) അതിമനോഹരമായ വെള്ളച്ചാട്ടമാണ് തിരികക്കയം. വാണിമേൽ വിലങ്ങാട് റോഡിനടുത്തായാണ് ഇത് സ്ഥിതി ചെയ്യുന്നത്. മഴക്കാലത്ത് കാഴ്ചക്കാർക്ക് പ്രകൃതിയുടെ വശ്യഭംഗി ആസ്വദിക്കാനായ് തീർത്തും അനുയോജ്യമായ സ്ഥലമാണ് ഈ വെള്ളച്ചാട്ടം.
വെള്ളച്ചാട്ടത്തിന്റെ സമീപ പ്രദേശങ്ങളിൽ നിന്നുള്ള സഞ്ചാരികളാണ് കൂടുതലും ഇവിടേക്ക് വന്നുകൊണ്ടിരുന്നത് ഇപ്പോൾ കൂടുതൽ ആളുകൾ റീൽസിലൂടെയും മറ്റും ഈ പ്രദേശത്തെ അറിഞ്ഞു തുടങ്ങിയിട്ടുണ്ട്. ഉരുൾപൊട്ടലിൽ ഭയം മാത്രം ബാക്കി വെച്ച വിലങ്ങാടിന് ഒരു ആശ്വാസമാണ് ഇത്തരം സഞ്ചാരകേന്ദ്രങ്ങൾ.
.gif)

വിലങ്ങാട് ടൗണിലേക്ക് എത്തുന്നതിനു നാലു കിലോമീറ്റർ മുൻപായി ചെലേലകാവ് എന്ന ക്ഷേത്രത്തിലേക്കുള്ള റോഡിൽ കാവിൽ എന്ന ചെറിയ അങ്ങാടിയിൽനിന്നും 100 മീറ്റർ താഴേക്ക് ഇറങ്ങിയാൽ വെള്ളച്ചാട്ടത്തിനടുത്തേക്ക് എത്താം. വടകര, പേരാമ്പ്ര, കുറ്റ്യാടി, കൊയിലാണ്ടി തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും നിരവധി ആളുകളാണ് ഇവിടേക്ക് എത്തുന്നത്.
എന്നാൽ, സഞ്ചാരികളുടെ സഹസികതയെ നാട്ടുകാർ ഭയപ്പെടുന്നതായും പറയുന്നു. പ്രദേശത്തെ കുറിച്ച് അറിവില്ലാത്ത ആളുകൾ അപകടകരമായ രീതിയിൽ പെരുമാറുന്നത് നാട്ടുകാരുടെ സ്ഥിരം പരാതിയായി മാറിയിരിക്കുന്നു.നേരത്തേ രണ്ട് സഞ്ചാരികൾക്ക് പാറയുടെ മുകളിൽനിന്ന് വഴുതിവീണ് ജീവൻ നഷ്ട്ടമായിരുന്നു. ജാഗ്രത പുലർത്തണമെന്ന് പറയുമ്പോഴും ആരും തന്നെ ഗൗനക്കാറില്ല. സാഹസിക പ്രകടനങ്ങൾക്ക് മുതിരുന്ന സഞ്ചാരികളെ നിയന്ത്രിക്കാൻ വേണ്ട നടപടികൾ ഉടൻ തന്നെ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
Thirikakayam is a beautiful waterfall located in Vilangad, Kozhikode district
