#Wayanadtourism | സഞ്ചാരികളേ ഇതിലേ....സമയം കളയാതെ വയനാട്ടിലേക്ക് വിട്ടോ; വയനാട്ടിലെ ഇക്കോ ടൂറിസങ്ങൾ തുറക്കുന്നു, ഇനി സന്ദർശനക്കാലം

 #Wayanadtourism | സഞ്ചാരികളേ ഇതിലേ....സമയം കളയാതെ വയനാട്ടിലേക്ക് വിട്ടോ;  വയനാട്ടിലെ ഇക്കോ ടൂറിസങ്ങൾ തുറക്കുന്നു, ഇനി സന്ദർശനക്കാലം
Oct 16, 2024 04:30 PM | By Jain Rosviya

(truevisionnews.com)വയനാട്ടിലെ പ്രമുഖ വിനോദസഞ്ചാരകേന്ദ്രമായ കുറുവ ദ്വീപ് സഞ്ചാരികൾക്കു തുറക്കുന്നു. ചെമ്പ്ര പീക്ക് ട്രെക്കിങ്, ബാണാസുര–മീൻമുട്ടി വെള്ളച്ചാട്ടം, കാറ്റുകുന്ന്–ആനച്ചോല ട്രെക്കിങ് എന്നിവിടങ്ങളിൽ 21 മുതൽ പ്രവേശനമുണ്ടാകും.

നവംബർ ഒന്നിനു സൂചിപ്പാറ വെള്ളച്ചാട്ടം തുറക്കും. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ പ്രവേശന ഫീസ് വർധിപ്പിക്കുകയും സന്ദർശകരുടെ എണ്ണം പുതുക്കി നിശ്ചയിക്കുകയും ചെയ്തിട്ടുണ്ട്.

ജൂലൈ 30നു ചൂരൽമലയിലുണ്ടായ ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ ജില്ലയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങൾ മിക്കതും അടച്ചിട്ടിരിക്കുകയായിരുന്നു.

കുറുവ ദ്വീപിൽ മുതിർന്നവർക്ക് 220 രൂപയും വിദ്യാർഥികൾക്ക് 150 രൂപയും വിദേശികൾക്ക് 440 രൂപയുമാണു പ്രവേശന ഫീസ്. ഒരു ദിവസം പരമാവധി 400 ആളുകളെ മാത്രമേ അനുവദിക്കൂ.

മുതിർന്ന 5 പേരുടെ ഗ്രൂപ്പിന് 5000 രൂപയും വിദ്യാർഥി ഗ്രൂപ്പിന് 1800 രൂപയും വിദേശികൾക്ക് 8000 രൂപയുമാണ് ചെമ്പ്ര പീക്ക് ട്രെക്കിങ്ങിന്റെ ഫീസ്. ഒരു ദിവസം15 ഗ്രൂപ്പുകൾക്കേ (ആകെ 75 പേർ) പ്രവേശനമുണ്ടാകും.

സൂചിപ്പാറ വെളളച്ചാട്ടത്തിൽ വിദ്യാർഥികൾക്ക് 70 രൂപയും മുതിർന്നവർക്കു118 രൂപയും വിദേശികൾക്ക് 230 രൂപയുമാണു ഫീസ്.

ഒരു ദിവസം 500 പേരെ അനുവദിക്കും. ബാണാസുരമല-മീൻമുട്ടി വെള്ളച്ചാട്ടത്തിൽ മുതിർന്നവർക്കു 100 രൂപയും വിദ്യാർഥികൾക്ക് 50 രൂപയും വിദേശികൾക്ക് 200 രൂപയുമാണ് ഫീസ്. ഒരു ദിവസം പരമാവധി 500 സന്ദർശകർ.

മുതിർന്ന 8 പേരുടെ ഗ്രൂപ്പിന് 5000 രൂപയും വിദ്യാർഥി സംഘത്തിന് 1000 രൂപയും വിദേശികൾക്ക് 7000 രൂപയുമാണ് കാറ്റുകുന്ന് ആനച്ചോല ട്രെക്കിങ്ങിന്റെ പ്രവേശന ഫീസ്. ദിവസം പരമാവധി 25 സന്ദർശകർ.

#Eco #tourisms #Wayanad #opening #now #visiting #season

Next TV

Related Stories
#Chinnakanalwaterfalls | ഒരു രക്ഷയുമില്ലാത്ത തണുപ്പും കോടയും;  അവധിക്കാലം ആഘോഷമാക്കാൻ ചിന്നക്കനാലിലേക്ക് പോകാം

Dec 23, 2024 03:36 PM

#Chinnakanalwaterfalls | ഒരു രക്ഷയുമില്ലാത്ത തണുപ്പും കോടയും; അവധിക്കാലം ആഘോഷമാക്കാൻ ചിന്നക്കനാലിലേക്ക് പോകാം

നീലകാശവും ഭൂമിയും മലകളും താഴ്വരങ്ങളും കോടമഞ്ഞും മഴതുള്ളികളും കാർമേഘങ്ങളും ലയിക്കുന്ന പരസ്പരം പ്രണയിക്കുന്ന സൗന്ദര്യം തികഞ്ഞ...

Read More >>
#Kollammeriland |  കൊല്ലം മെരിലാന്റ് വിളിക്കുന്നു, സഞ്ചാരികളെ ഇതിലെ ഇതിലെ..

Dec 18, 2024 05:04 PM

#Kollammeriland | കൊല്ലം മെരിലാന്റ് വിളിക്കുന്നു, സഞ്ചാരികളെ ഇതിലെ ഇതിലെ..

എട്ടോളം ഏക്കറിൽ വ്യാപിച്ചു കിടക്കുന്നതാണ് തുരുത്താണ് മെരിലാൻഡ്...

Read More >>
#Ksrtc | ഈ ഡിസംബറിൽ പോവാം; ആനവണ്ടിയിൽ കുറഞ്ഞ ചെലവിലൊരു യാത്ര

Dec 12, 2024 11:02 PM

#Ksrtc | ഈ ഡിസംബറിൽ പോവാം; ആനവണ്ടിയിൽ കുറഞ്ഞ ചെലവിലൊരു യാത്ര

കെ.എസ്.ആർ.ടി.സിയുടെ ബ​ജ​റ്റ് ടൂ​റി​സം പ​ദ്ധ​തിയിൽ മലപ്പുറം, കോഴിക്കോട് ഡിപ്പോകളാണ് യാത്ര...

Read More >>
#Amapara | ജീ​പ്പ് സ​ഫാ​രി​യും ട്ര​ക്കി​ങ്ങും; പോവാം ആമപ്പാറയിലേക്ക്

Dec 9, 2024 10:46 PM

#Amapara | ജീ​പ്പ് സ​ഫാ​രി​യും ട്ര​ക്കി​ങ്ങും; പോവാം ആമപ്പാറയിലേക്ക്

കേ​ര​ള-​ത​മി​ഴ്‌​നാ​ട് അ​തി​ര്‍ത്തി മേ​ഖ​ല​യാ​യ ആ​മ​പ്പാ​റ​യി​ലെ​ത്തി​യാ​ല്‍ ക​ണ്ണി​ന് കു​ളി​ര്‍മ​യേ​കു​ന്ന വി​ശേ​ഷ​ങ്ങ​ളാണ്...

Read More >>
#Enooru | വയനാടിന്റെ ഹൃദയം കവർന്ന് ഗോത്ര പൈതൃക ഗ്രാമം; സഞ്ചാരികളെ വരവേൽക്കാൻ എൻ ഊര്‌’.

Dec 3, 2024 09:36 PM

#Enooru | വയനാടിന്റെ ഹൃദയം കവർന്ന് ഗോത്ര പൈതൃക ഗ്രാമം; സഞ്ചാരികളെ വരവേൽക്കാൻ എൻ ഊര്‌’.

ചുരത്തിനുമുകളിലെ ചെറുചുരം കയറി ഗ്രാമത്തിലേക്കെത്തുമ്പോൾ തുടിതാളവും ചീനിക്കുഴൽ വിളിയും സന്ദർശകരെ...

Read More >>
Top Stories

GCC News

News from Regional Network

Entertainment News