#HEALTHTIPS | പതിവായി വാൽനട്ട് കുതിർത്ത് കഴിക്കുന്നവരാണോ നിങ്ങൾ...? അറിഞ്ഞിരിക്കാം ഗുണങ്ങൾ...

#HEALTHTIPS | പതിവായി വാൽനട്ട് കുതിർത്ത് കഴിക്കുന്നവരാണോ നിങ്ങൾ...? അറിഞ്ഞിരിക്കാം ഗുണങ്ങൾ...
Dec 4, 2023 09:12 PM | By Vyshnavy Rajan

(www.truevisionnews.com) ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയ നട്സാണ് വാൾനട്ട്. പതിവായി വാൽനട്ട് കുതിർത്ത് കഴിക്കുന്നത് വിവിധ ആരോ​ഗ്യപ്രശ്നങ്ങൾ തടയുന്നതിന് സഹായിക്കുന്നു.

തലച്ചോറിന്റെ ആകൃതിയിലുള്ള വാൾനട്ട് മാനസികാരോ​ഗ്യം മെച്ചപ്പെടുത്തുന്നു. നാരുകൾ, വിറ്റാമിനുകൾ, കാർബോഹൈഡ്രേറ്റ്‌സ്, പ്രോട്ടീൻ, ഇരുമ്പ് എന്നിവയാൽ സമ്പന്നാണ് വാൾനട്ട്.

വാൾനട്ടിൽ മെലറ്റോണിൻ എന്ന രാസവസ്തു അടങ്ങിയതിനാൽ നല്ല ഉറക്കം കിട്ടുന്നതിന് സഹായകമാണ്. വാൾനട്ടിൽ ആന്റിഓക്‌സിഡന്റുകളും പോഷകങ്ങളും അടങ്ങിയിട്ടുണ്ട്.

ഇത് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കും. മറ്റേതൊരു സാധാരണ നട്സിനെക്കാളും വാൾനട്ടിൽ ഏറ്റവും ഉയർന്ന ആന്റിഓക്‌സിഡന്റ് അടങ്ങിയിട്ടുണ്ട്.

അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കാൻ ആന്റിഓക്‌സിഡന്റുകൾ സഹായിക്കും. വാൾനട്ട് പതിവായി കഴിക്കുന്നത് കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുമെന്ന് പഠനങ്ങൾ പറയുന്നു.

ഒമേഗ-3 ഫാറ്റി ആസിഡുകളുടെ മികച്ച ഉറവിടമാണ് വാൾനട്ട്. വിറ്റാമിൻ ഇ, ഫോളിക് ആസിഡ്, പ്രോട്ടീൻ, നാരുകൾ എന്നിവയും ഇതിന് നൽകാം. തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്താൻ സഹായിക്കുന്നതിനാൽ വാൾനട്ട് ബ്രെയിൻ ഫുഡ് എന്നും അറിയപ്പെടുന്നു.

കൂടാതെ, കാൽസ്യം, പൊട്ടാസ്യം, ഇരുമ്പ്, ചെമ്പ്, സിങ്ക് എന്നിവയുടെ നല്ല ഉറവിടമാണ് വാൽനട്ട്. കുതിർത്ത വാൽനട്ട് കഴിക്കുന്നത് മെറ്റബോളിസം വർദ്ധിപ്പിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നതായി പോഷകാഹാര വിദഗ്ധ ലോവ്നീത് ബത്ര പറയുന്നു.

ദഹനക്ഷമത മെച്ചപ്പെടുത്താനും ഫൈറ്റിക് ആസിഡും ടാനിനും നീക്കം ചെയ്യാനും വാൽനട്ട് കുതിർക്കുന്നത് സഹായിക്കും. മാത്രമല്ല, ദഹനക്കേട് തടയാനും സഹായിക്കും.

#HEALTHTIPS #Are #you #regular #walnut #soaker #You #may #know #benefits

Next TV

Related Stories
  തണുത്ത വെള്ളം കുടിച്ചാല്‍ ശരീരഭാരം കൂടുമോ എന്ന പേടിയുണ്ടോ? അറിയാം...

May 10, 2025 04:10 PM

തണുത്ത വെള്ളം കുടിച്ചാല്‍ ശരീരഭാരം കൂടുമോ എന്ന പേടിയുണ്ടോ? അറിയാം...

തണുത്ത വെള്ളം കുടിച്ചാല്‍ സംഭവിക്കുന്നത്...

Read More >>
വർധിച്ചുവരുന്ന താപനില; മാരകമായ ഫം​ഗസ് വ്യാപിക്കാൻ സാധ്യതയുണ്ട്, മുന്നറിയിപ്പുമായി പഠനം

May 6, 2025 03:31 PM

വർധിച്ചുവരുന്ന താപനില; മാരകമായ ഫം​ഗസ് വ്യാപിക്കാൻ സാധ്യതയുണ്ട്, മുന്നറിയിപ്പുമായി പഠനം

വർധിച്ചുവരുന്ന താപനില ആസ്പർജില്ലസ് ഫം​ഗസ് വ്യാപിക്കാൻ സാധ്യതയെന്ന്...

Read More >>
ആഹാ ചുവന്നുളളിയും ഫ്രിഡ്ജില്‍ സൂക്ഷിക്കാറുണ്ടോ? എങ്കിൽ ഇത് ഒരിക്കലും അറിയാതെ പോകരുത് ...

May 5, 2025 12:53 PM

ആഹാ ചുവന്നുളളിയും ഫ്രിഡ്ജില്‍ സൂക്ഷിക്കാറുണ്ടോ? എങ്കിൽ ഇത് ഒരിക്കലും അറിയാതെ പോകരുത് ...

ചുവന്നുളളി ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നവരാണോ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം...

Read More >>
Top Stories