വർധിച്ചുവരുന്ന താപനില; മാരകമായ ഫം​ഗസ് വ്യാപിക്കാൻ സാധ്യതയുണ്ട്, മുന്നറിയിപ്പുമായി പഠനം

വർധിച്ചുവരുന്ന താപനില; മാരകമായ ഫം​ഗസ് വ്യാപിക്കാൻ സാധ്യതയുണ്ട്, മുന്നറിയിപ്പുമായി പഠനം
May 6, 2025 03:31 PM | By VIPIN P V

( www.truevisionnews.com ) വർധിച്ചുവരുന്ന താപനില കാരണം ആസ്പർജില്ലസ് ഫം​ഗസ് യൂറോപ്പ്, ഏഷ്യ, അമേരിക്ക എന്നിവിടങ്ങളിലെ ചില ഭാ​ഗങ്ങളിൽ വ്യാപിക്കാൻ സാധ്യതയെന്ന് പഠനം. ഇത് ആളുകളിൽ ​ഗുരുതരമായ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾക്ക് ഇടയാക്കിയേക്കുമെന്നും റിസർച്ച് സ്ക്വയറിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

ഫംഗസ് രോഗങ്ങളുടെ വ്യാപനം സാധാരണമാകുന്ന ഘട്ടത്തിലേക്ക് ലോകം നീങ്ങുകയാണെന്ന് പഠനത്തിന്റെ ഭാ​ഗമായിരുന്ന ഗവേഷകൻ നോർമൻ വാൻ റിന്നും മുന്നറിയിപ്പ് നൽകി. ഈർപ്പമുള്ള കാലാവസ്ഥയിൽ വളരുന്ന ആസ്പർജില്ലസ് എന്ന ഫംഗസ് മേൽപ്പറഞ്ഞ സ്ഥലങ്ങളിൽ എത്തിപ്പെട്ടാൽ അത് ദശലക്ഷക്കണക്കിന് മനുഷ്യരെ പ്രതികൂലമായി ബാധിക്കാൻ സാധ്യതയുണ്ടെന്നാണ് പഠനത്തിൽ പറയുന്നത്.

'ലക്ഷക്കണക്കിന് ജീവനുകളെക്കുറിച്ചാണ് സംസാരിക്കുന്നത്. 50 വർഷത്തിനുള്ളിൽ മനുഷ്യരെ എന്തെല്ലാം ബാധിക്കുമെന്നത് വളരെ വ്യത്യസ്തമായിരിക്കും', നോർമൻ വാൻ ഫിനാൻഷ്യൽ ടൈംസിനോട് പറഞ്ഞു. കമ്പോസ്റ്റിലെ ഉയർന്ന താപനിലയിൽ ഈ ഫം​ഗസുകൾക്ക് വളരാൻ സാധിക്കുമെന്നാണ് പഠനത്തിൽ പറയുന്നത്.

അതിനാലാണ് മനുഷ്യശരീരത്തിലെ 37°C ആന്തരിക താപനിലയിൽ ഇവയ്ക്ക് അതിജീവിക്കാൻ സാധിക്കുമെന്ന് പറയുന്നത്. ഈ ഫം​ഗസിന്റെ സ്പോറുകൾ ശ്വസിക്കുന്നത് എല്ലാവരിലും ആരോ​ഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്നല്ല പഠനത്തിൽ പറയുന്നത്. മറിച്ച്, ആസ്മ, സിസ്റ്റിക് ഫൈബ്രോസിസ്, കുറഞ്ഞ രോ​ഗപ്രതിരോധശേഷിയുള്ളവർ എന്നിവയെ രോ​ഗം ബാധിച്ചേക്കാം.

Rising temperatures Deadly fungus likely spread study warns

Next TV

Related Stories
ചെവിയിൽ ഇയർ ബഡ്‌സ് ഉപയോഗിച്ച് കുത്തികളിക്കേണ്ട; ഈ കാര്യങ്ങൾ ഒന്ന് അറിഞ്ഞിരിക്കൂ ....

Jun 27, 2025 12:26 PM

ചെവിയിൽ ഇയർ ബഡ്‌സ് ഉപയോഗിച്ച് കുത്തികളിക്കേണ്ട; ഈ കാര്യങ്ങൾ ഒന്ന് അറിഞ്ഞിരിക്കൂ ....

കോട്ടൺ ബഡ്‌സ് ഉപയോഗിക്കുന്നവർ ശ്രദ്ധിക്കേണ്ടത്...

Read More >>
Top Stories