പുതു പ്രതീക്ഷയോടെ പുത്തനറിവിലേക്ക്; സംസ്ഥാനതല സ്‌കൂള്‍ പ്രവേശനോത്സവം ആലപ്പുഴയിലെ സ്കൂളിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും

പുതു പ്രതീക്ഷയോടെ പുത്തനറിവിലേക്ക്; സംസ്ഥാനതല സ്‌കൂള്‍ പ്രവേശനോത്സവം ആലപ്പുഴയിലെ സ്കൂളിൽ  മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും
May 11, 2025 07:18 PM | By Anjali M T

തിരുവനന്തപുരം:(truevisionnews.com) സംസ്ഥാനതല സ്‌കൂള്‍ പ്രവേശനോത്സവം ആലപ്പുഴ കലവൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. പ്രവേശനോത്സവത്തിന്റെ സംഘാടക സമിതി രൂപീകരണയോഗം മേയ് 12 ന് രാവിലെ 10.30 ന് കലവൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ചേരും. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി യോഗം ഉദ്ഘാടനം ചെയ്യും. സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ പ്രധാന അധ്യാപകരും എസ് എം സി, പി ടി എ ഭാരവാഹികളും ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കണമെന്ന് പി പി ചിത്തരഞ്ജന്‍ എം എല്‍ എ അറിയിച്ചു.

ഇതിനിടെ, എസ് എസ് എൽ സി പരീക്ഷയിൽ ഇക്കുറി വിജയ ശതമാനം കുറഞ്ഞതിൽ അന്വേഷണം നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. വിജയശതമാനം കുറഞ്ഞ 10 സർക്കാർ എയ്ഡഡ് സ്കൂളുകളുടെ ലിസ്റ്റ് എടുത്തെന്നും ഇക്കാര്യത്തിൽ പ്രത്യേക പരിശോധന നടത്താൻ നിർദ്ദേശം നൽകുമെന്നും മന്ത്രി വ്യക്തമാക്കി. ജില്ലാ ഡെപ്യൂട്ടി ഡയറക്ടർമാർ അന്വേഷണം നടത്തണം. എന്തുകൊണ്ട് വിജയശതമാനം കുറഞ്ഞുവെന്ന് റിപ്പോർട്ട് സമർപ്പിക്കണമെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷത്തേക്കാൾ .19 വിജയ ശതമാനമാണ് ഇത്തവണ കുറവുണ്ടായത്. തിരുവനന്തപുരം ജില്ലയിലാണ് ഇത്തവണ ഏറ്റവും കുറവ് വിജയ ശതമാനം രേഖപ്പെടുത്തിയത്. കണ്ണൂര്‍ ജില്ലയിലാണ് വിജയശതമാനം ഏറ്റവും കൂടുതൽ.

state level school opening festiva alappuzha

Next TV

Related Stories
കോഴിക്കോട് മലാപ്പറമ്പ് സെക്സ് റാക്കറ്റ്;  പൊലീസുകാർക്ക് ജാമ്യം

Jun 17, 2025 06:18 PM

കോഴിക്കോട് മലാപ്പറമ്പ് സെക്സ് റാക്കറ്റ്; പൊലീസുകാർക്ക് ജാമ്യം

കോഴിക്കോട് മലാപ്പറമ്പ് സെക്സ് റാക്കറ്റ്...

Read More >>
ബൈക്കും ജീപ്പും കൂട്ടിയിടിച്ച് അപകടം; രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

Jun 17, 2025 04:54 PM

ബൈക്കും ജീപ്പും കൂട്ടിയിടിച്ച് അപകടം; രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

ഇടുക്കിയിൽ ബൈക്കും ജീപ്പും കൂട്ടിയിടിച്ച് അപകടം...

Read More >>
Top Stories