പാകിസ്ഥാൻ്റെ ഭീകരവാദ ബന്ധത്തിൻ്റെ തെളിവുകൾ ഐക്യരാഷ്ട്ര സഭയിൽ നല്‍കാൻ ഇന്ത്യ

പാകിസ്ഥാൻ്റെ ഭീകരവാദ ബന്ധത്തിൻ്റെ തെളിവുകൾ ഐക്യരാഷ്ട്ര സഭയിൽ നല്‍കാൻ ഇന്ത്യ
May 11, 2025 07:42 PM | By Athira V

( www.truevisionnews.com) ഇന്ത്യ പാക് സംഘർഷത്തിനിടെ ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിലിനെ (UNSC) സമീപിക്കാൻ ഒരുങ്ങി ഇന്ത്യ. പാകിസ്താൻ ഭീകരതയുമായി സഹകരിക്കുന്നതിന്റെ കൂടുതൽ തെളിവുകൾ കൈമാറും. ഇതിനായി ഒരു പ്രത്യേക സംഘത്തെ അയക്കും. അടുത്ത ആഴ്ച, UNSCR 1267 ഉപരോധ സമിതി യോഗം ചേരും. ആഗോള ഭീകരവാദികളുടെ പട്ടിക നിശ്ചയിക്കുന്ന യുഎൻ സമിതിയാണ് 1267 ഉപരോധസമിതി എന്നറിയപ്പെടുന്നത്. യുഎൻ രക്ഷാസമിതിയുടെ കീഴിലാണ് ഈ ഉപരോധസമിതി.

അതിനിടെ ഇന്ത്യാ-പാക് വെടിനിർത്തൽ ധാരണയായതോടെ ജമ്മുകശ്മീരിൽ അശാന്തി ഒഴിയുകയാണെങ്കിലും ആശങ്ക തുടരുകയാണ്. വെടിനിർത്തലിന് ശേഷം ഇന്നലെ രാത്രിയുണ്ടായ സ്ഫോടനങ്ങളുടെ നടുക്കം ജനങ്ങളിൽ വിട്ടുമാറിയിട്ടില്ല.

അതിർത്തികളിൽ അതീവ ജാഗ്രതയിലാണ് സൈന്യം. വെടി നിർത്തൽ തീരുമാനിച്ചെങ്കിലും, ഭാവിയിൽ ഉണ്ടാകുന്ന ഏതൊരു ഭീകരപ്രവർത്തനത്തെയും രാജ്യത്തിനെതിരായ യുദ്ധമായി കണക്കാക്കി പ്രതികരിക്കുമെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് ഇന്ത്യ.

വെടിനിർത്തൽ നിലവിൽ വന്നാലും ഭീകരതയോട് വിട്ടുവീഴ്ചയില്ല. അതിർത്തി കടന്നുള്ള ഭീകരത അവസാനിക്കുംവരെ സിന്ധു നദീജല ഉടമ്പടി നിർത്തിവച്ചിരിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി.

എന്തെങ്കിലും പോംവഴിയുണ്ടോ എന്ന ചോദ്യത്തിന് പാകിസ്താൻ പിൻവാങ്ങണമെന്നായിരുന്നു മോദിയുടെ മറുപടി. കശ്മിരീൽ മധ്യസ്ഥത ആവശ്യമില്ലെന്നും ഇന്ത്യ. അതിർത്തികളിൽ മാത്രമല്ല, പാകിസ്താന്റെ സേനാ ആസ്ഥാനമായ റാവൽപിണ്ടി വരെ ഇന്ത്യൻ സൈനികകരുത്തിന്റെ പ്രകമ്പനം അറിഞ്ഞെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് കൂട്ടിച്ചേർത്തു.

India provide evidence Pakistan's terror links UNSC

Next TV

Related Stories
ഓടിക്കൊണ്ടിരുന്ന ബൈക്കിന് മേൽ മരംവീണ് യുവ ദമ്പതികൾ മരിച്ചു; പിഞ്ചുകുഞ്ഞിന് പരിക്ക്

Jul 23, 2025 09:14 PM

ഓടിക്കൊണ്ടിരുന്ന ബൈക്കിന് മേൽ മരംവീണ് യുവ ദമ്പതികൾ മരിച്ചു; പിഞ്ചുകുഞ്ഞിന് പരിക്ക്

റായ്ച്ചൂർ ജില്ലയിൽ ലിംഗസുഗുർ താലൂക്കിലെ മുദ്ഗലിൽ ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളിൽ മരം വീണ് യുവ ദമ്പതികൾ...

Read More >>
'ശൗചാലയത്തിനരികെ ക്യാമറ, തുറസായസ്ഥലത്ത് കുളിക്കേണ്ടിവന്നു'; പ്രതിഷേധിച്ച് വനിതാകോൺസ്റ്റബിൾ ട്രെയിനിമാർ

Jul 23, 2025 07:57 PM

'ശൗചാലയത്തിനരികെ ക്യാമറ, തുറസായസ്ഥലത്ത് കുളിക്കേണ്ടിവന്നു'; പ്രതിഷേധിച്ച് വനിതാകോൺസ്റ്റബിൾ ട്രെയിനിമാർ

പരിശീലനകേന്ദ്രത്തില്‍ അടിസ്ഥാനസൗകര്യങ്ങളില്ലാത്തതില്‍ പ്രതിഷേധിച്ച് ഉത്തര്‍ പ്രദേശിലെ നൂറുകണക്കിന് വനിതാ കോണ്‍സ്റ്റബിള്‍...

Read More >>
ദുബൈയിൽ നിന്നെത്തിയ ദമ്പതികളുടെ അസാധാരണ നടത്തം, വയറിന് ചുറ്റും വീക്കം, പരിശോധിച്ചപ്പോൾ കണ്ടെത്തിയത് 28 കിലോ സ്വർണം

Jul 23, 2025 03:02 PM

ദുബൈയിൽ നിന്നെത്തിയ ദമ്പതികളുടെ അസാധാരണ നടത്തം, വയറിന് ചുറ്റും വീക്കം, പരിശോധിച്ചപ്പോൾ കണ്ടെത്തിയത് 28 കിലോ സ്വർണം

വസ്ത്രത്തിനുള്ളിൽ പേസ്റ്റ് രൂപത്തിലാക്കി ഒളിപ്പിച്ച് 28 കിലോ സ്വർണം കടത്താൻ ശ്രമിച്ച ദമ്പതികൾ...

Read More >>
 കളിചിരി നോവായി; കെട്ടിടത്തിന്റെ പന്ത്രണ്ടാം നിലയിൽ നിന്ന് വീണ് പിഞ്ചു കുഞ്ഞിന് ദാരുണാന്ത്യം

Jul 23, 2025 02:45 PM

കളിചിരി നോവായി; കെട്ടിടത്തിന്റെ പന്ത്രണ്ടാം നിലയിൽ നിന്ന് വീണ് പിഞ്ചു കുഞ്ഞിന് ദാരുണാന്ത്യം

കെട്ടിടത്തിന്റെ 12ാം നിലയിലെ ബാൽകണിയിൽ കളിച്ചുകൊണ്ടിരിക്കെ താഴെ വീണ് പിഞ്ച് കുഞ്ഞിന്...

Read More >>
അവിചാരിതം; ലോറി ബേക്കറിയിലേക്ക് ഇടിച്ചുകയറി മൂന്ന് പേർക്ക് ദാരുണാന്ത്യം

Jul 23, 2025 11:18 AM

അവിചാരിതം; ലോറി ബേക്കറിയിലേക്ക് ഇടിച്ചുകയറി മൂന്ന് പേർക്ക് ദാരുണാന്ത്യം

കൊളാലയിൽ ബേക്കറിയിലേക്ക് വളം നിറച്ച ലോറി ഇടിച്ചുകയറി മൂന്ന് പേർ...

Read More >>
Top Stories

//Truevisionall