(truevisionnews.com) മുഖ സൗന്ദര്യസംരക്ഷണത്തിന് നിരവധി പരീക്ഷണങ്ങൾ നടത്താറുള്ളവരാണ് നമ്മളിൽ പലരും . കറ്റാർവാഴ , മഞ്ഞൾ , ചെറുപയർ പൊടി അങ്ങനെ പലതും . എന്നാൽ ഇനി കടലമാവ് ഒന്ന് ഉപയോഗിച്ച് നോക്കൂ . ചർമ്മത്തിൽ നിന്ന് വിഷവസ്തുക്കളെ ഫലപ്രദമായി നീക്കം ചെയ്യാനും കടലമാവ് സഹായകമാണ്.

1. രണ്ട് ടേബിൾ സ്പൂൺ കടലപ്പൊടി, ഒരു ടേബിൾ സ്പൂൺ മഞ്ഞൾ, രണ്ട് ടേബിൾ സ്പൂൺ പാൽ പാട എന്നിവ നന്നായി യോജിപ്പിച്ച് പാക്ക് ഉണ്ടാക്കുക. ഈ പാക്ക് മുഖത്തും കഴുത്തിലുമായി പുരട്ടുക. തിളങ്ങുന്ന ചർമ്മത്തിനും മുഖത്തിന് ഈ പാക്ക് സഹായകമാണ്. ആഴ്ചയിൽ രണ്ടോ മൂന്നോ തവണഈ പാക്ക് ഉപയോഗിക്കാവുന്നതാണ്.
2. രണ്ട് ടേബിൾ സ്പൂൺ കടലപ്പൊടി, ഒന്നര ടേബിൾ സ്പൂൺ തൈര് എന്നിവ യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി പുരട്ടുക. 15 മിനുട്ട് നേരം മസാജ് ചെയ്ത ശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകുക. തൈര് വൈറ്റമിൻ ഡി, പ്രോബയോട്ടിക്സ്, പ്രോട്ടീൻ, ധാതുക്കൾ എന്നിവയാൽ സമ്പന്നമാണ്. ഇത് ചർമ്മത്തിൻ്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് സഹായകമാണ്. ഈ പോഷകങ്ങൾ ചർമ്മത്തെ ജലാംശം നിലനിർത്തുകയും ആരോഗ്യം നിലനിർത്താൻ ആവശ്യമായ പോഷണം നൽകുകയും ചെയ്യുന്നു. മുഖത്ത് തൈര് പതിവായി ഉപയോഗിക്കുന്നത് ചർമ്മത്തിൻ്റെ നിറം വർദ്ധിപ്പിക്കുകയും ചർമ്മത്തിന് തിളക്കം നൽകുകയും ചെയ്യുന്നു.
3. രണ്ട് ടേബിൾ സ്പൂൺ ഉലുവ പൊടിച്ചത്, രണ്ട് ടേബിൾ സ്പൂൺ കടലപ്പൊടി, ഒരു ടേബിൾ സ്പൂൺ റോസ് വാട്ടർ എന്നിവ യോജിപ്പിച്ച മുഖത്തും കഴുത്തിലുമായി പുരട്ടുക. മുഖം തിളക്കമുള്ളതാക്കാൻ ഈ പാക്ക് സഹായകമാണ്.
Gram flour used face tips face packs
