കോഴിക്കോട് വടകരയിലെ വാഹാനാപകടം; പരിക്കേറ്റ നാല് പേരും മരിച്ചു

കോഴിക്കോട് വടകരയിലെ വാഹാനാപകടം; പരിക്കേറ്റ നാല് പേരും  മരിച്ചു
May 11, 2025 07:16 PM | By Susmitha Surendran

വടകര: (truevisionnews.com)  ദേശീയ പാതയിൽ മൂരാട് പാലത്തിന് സമീപം കാറും ട്രാവലർവാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ നാല് പേരും മരിച്ചു. കാർ യാത്രക്കാരായ മൂന്ന് സ്ത്രീകളും ഒരു പുരുഷനുമാണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് 3.10 ഓടെയാണ് അപകടമുണ്ടായത്.

മാഹി റെയിൽവെ സ്‌റ്റേഷനു സമീപം കോട്ടാമല കുന്നുമ്മൽ ഷിജിൻലാൽ, മാഹി പുന്നോൽ ജയവല്ലി, ന്യൂ മാഹി റോജ, അഴിയൂർ പാറേമ്മൽ രഞ്ജി എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങൾ വടകര സഹകരണ ആശുപത്രിയിലാണുള്ളത്. ഗുരുതരമായി പരിക്കേറ്റ ചോറോട് കൊളക്കോട്ട് കണ്ടിയിൽ സത്യനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

അപകടത്തിൽ പത്തോളം പേർക്ക് പരിക്കേറ്റു .  ട്രാവലർ യാത്രക്കാരായ കർണാടക സ്വദേശികളെ വടകരയിലെ ആശുപത്രിയിൽ പ്രവേശിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ല.  കോഴിക്കോട് ഭാഗത്തേക്കു പോകുന്ന കാറും കർണാടക രജിസ്ട്രേഷൻ ട്രാവലർ വാനുമാണ് കൂട്ടിയിടിച്ചത്. ഉച്ചയ്ക്ക് അഴിയൂരിൽ നിന്നു വിവാഹം കഴിഞ്ഞ് സൽക്കാരത്തിനായി കോഴിക്കോട്ടേക്ക് പോയവർ സഞ്ചരിച്ച കാർ ട്രാവലർ വാനുമായി കൂട്ടിയിടിക്കുകയായിരുന്നു.

കാർ മൂരാട് പമ്പിൽ നിന്നു പെട്രോൾ നിറച്ചതിനുശേഷം  യാത്ര തുടർന്നപ്പോഴാണ് അപകടത്തിൽപെട്ടത്. ഇടിയുടെ ആഘാതത്തിൽ ഇരു വാഹനങ്ങളുടെയും മുൻഭാഗം തകർന്നു. കാർ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. ഗുരുതരമായി പരിക്കേറ്റവരെ വടകര സഹകരണാശുപത്രിയിലെത്തിച്ചങ്കിലും മരിച്ചു. മൃതദേഹങ്ങൾ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.



Vehicle accident Vadakara Kozhikode All four injured die

Next TV

Related Stories
കോഴിക്കോട് മലാപ്പറമ്പ് സെക്സ് റാക്കറ്റ്;  പൊലീസുകാർക്ക് ജാമ്യം

Jun 17, 2025 06:18 PM

കോഴിക്കോട് മലാപ്പറമ്പ് സെക്സ് റാക്കറ്റ്; പൊലീസുകാർക്ക് ജാമ്യം

കോഴിക്കോട് മലാപ്പറമ്പ് സെക്സ് റാക്കറ്റ്...

Read More >>
ബൈക്കും ജീപ്പും കൂട്ടിയിടിച്ച് അപകടം; രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

Jun 17, 2025 04:54 PM

ബൈക്കും ജീപ്പും കൂട്ടിയിടിച്ച് അപകടം; രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

ഇടുക്കിയിൽ ബൈക്കും ജീപ്പും കൂട്ടിയിടിച്ച് അപകടം...

Read More >>
കോഴിക്കോട് ബീച്ചിലെ തട്ടുകടകൾ ലോറിയിൽ കയറ്റി കൊണ്ടുപോയി; പ്രതിഷേധം ശക്തമായതോടെ തിരിച്ച് നൽകുമെന്ന് അധകൃതർ

Jun 17, 2025 04:28 PM

കോഴിക്കോട് ബീച്ചിലെ തട്ടുകടകൾ ലോറിയിൽ കയറ്റി കൊണ്ടുപോയി; പ്രതിഷേധം ശക്തമായതോടെ തിരിച്ച് നൽകുമെന്ന് അധകൃതർ

കോഴിക്കോട് സൗത്ത് ബീച്ചിൽ പ്രവർത്തിക്കുന്ന തട്ടുകടകൾ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട്...

Read More >>
Top Stories