ഓപറേഷൻ സിന്ദൂർ: ഇന്ത്യയുടേത് കൃത്യമായ തിരിച്ചടി, ഒൻപത് ഭീകരകേന്ദ്രങ്ങൾ തകർത്തു, 100ലധികം ഭീകരവാദികളെ വധിച്ചെന്ന് സൈന്യം

ഓപറേഷൻ സിന്ദൂർ: ഇന്ത്യയുടേത് കൃത്യമായ തിരിച്ചടി, ഒൻപത് ഭീകരകേന്ദ്രങ്ങൾ തകർത്തു, 100ലധികം ഭീകരവാദികളെ വധിച്ചെന്ന് സൈന്യം
May 11, 2025 07:37 PM | By Anjali M T

ന്യൂഡൽഹി:(truevisionnews.com) പാക് ഭീകരകേന്ദ്രങ്ങൾ കൃത്യമായി തകർത്തെന്ന് സൈന്യം. ഒമ്പത് ഭീകരകേന്ദ്രങ്ങൾ തകർത്തെന്നും 100ലധികം ഭീകരവാദികളെ വധിച്ചെന്നും സൈന്യം അറിയിച്ചു. വെടിനിർത്തൽ ധാരണയ്ക്ക് ശേഷമുള്ള ആദ്യ വാർത്താസമ്മേളനത്തിലാണ് ഓപ്പറേഷൻ സിന്ദൂറിലെ ഇതുവരെയുള്ള നടപടികൾ സൈന്യം വിശദീകരിച്ചത്. മൂന്ന് സേനകളുടെയും ഡിജിഎംഒമാർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. ഭീകരാക്രമണങ്ങളെ ഓർമിപ്പിച്ചുള്ള വീഡിയോ പ്രദർശനത്തോടെയായിരുന്നു വാർത്താ സമ്മേളനം ആരംഭിച്ചത്. നാളെ 12 മണിക്ക് പാകിസ്താൻ ഡിജിഎംഒയുമായി സംസാരിക്കുമെന്ന് സൈന്യം അറിയിച്ചു.

ഭീകരവാദികളുടെ താവളങ്ങൾ നശിപ്പിച്ചു. ഇന്ത്യയുടെത് കൃത്യമായ തിരിച്ചടിയായിരുന്നു. ഇന്ത്യൻ സേന ശ്രദ്ധ കേന്ദ്രീകരിച്ചത് ഭീകരവാദ കേന്ദ്രങ്ങൾ ആയിരുന്നു. അത് കൃത്യമായി തകർത്തു. പാകിസ്താനിലെ പഞ്ചാബ് പ്രവശ്യയിൽ ആക്രമണം നടത്തി. ഒൻപത് ഭീകരവാദ കേന്ദ്രങ്ങൾ തകർക്കുകയും 100ലധികം ഭീകരവാദികളെ വധിക്കുകയും ചെയ്തു. പുൽവാമ ഭീകരാക്രമണത്തിൽ പങ്കെടുത്ത ഭീകരവാദികളും കൊല്ലപ്പെട്ടു. ഭീകരരെ ശിക്ഷിക്കാനായിരുന്നു ഓപറേഷൻ സിന്ദൂർ. വ്യോമ, നാവികസേനയുടെ കൃത്യമായ തിരിച്ചടി ഉണ്ടായെന്നും സൈന്യം വ്യക്തമാക്കി.

ജനവാസ കേന്ദ്രങ്ങൾ ആക്രമിച്ചിട്ടില്ല. പാകിസ്താന്റെ എയർക്രാഫ്റ്റുകൾ തകർത്തു. കാണ്ഡഹാർ വിമാനറാഞ്ചൽ നടത്തിയ ഭീകരരെ വധിച്ചു. യൂസഫ് അസ്ഹർ, അബ്ദുൽ മാലിക് റൗഫ്, മുദാസിർ അഹമ്മദ് എന്നിവരെയാണ് വധിച്ചത്. ഇന്ത്യയുടെ എയർ ലോഞ്ചുകൾക്കോ ഏർപ്പാടുകൾക്കോ യാതൊരു കേടുപാടും സംഭവിച്ചിട്ടില്ല. പാകിസ്താൻ സേനയുടെ 35 മുതൽ 40 പട്ടാളക്കാർ കൊല്ലപ്പെട്ടു. പാകിസ്താന്റെ റഡാർ സംവിധാനവും തകർത്തു. ഭീകരരെ പരിശീലിപ്പിച്ച മുരിദ്കെയിലെ കേന്ദ്രം തകർത്തു. കസബിനെയും ഹെഡ്ലിയെയും ലഷ്കർ പരിശീലിപ്പിച്ചത് മുരിദ്കെയിൽ. യാക്കോബാദ് വ്യോമ കേന്ദ്രത്തിലും ആക്രമണം നടത്തി. ഇന്ത്യയുടെ നടപടി കൃത്യമായ ആസൂത്രണത്തിലൂടെയെന്നും സേന അറിയിച്ചു. ആക്രമണ ശേഷമുള്ള ദൃശ്യങ്ങളും സേന പുറത്ത് വിട്ടു.


operation sindoor DGMO

Next TV

Related Stories
'സമീപ ദിവസങ്ങളിൽ കടന്നു പോയത് സമാധാനത്തിന്റെ രാത്രി'; ചില സ്ഥലങ്ങളിൽ ഡ്രോണുകൾ കണ്ടെന്ന റിപ്പോർട്ട് തള്ളി ഇന്ത്യൻ ആർമി

May 12, 2025 08:49 AM

'സമീപ ദിവസങ്ങളിൽ കടന്നു പോയത് സമാധാനത്തിന്റെ രാത്രി'; ചില സ്ഥലങ്ങളിൽ ഡ്രോണുകൾ കണ്ടെന്ന റിപ്പോർട്ട് തള്ളി ഇന്ത്യൻ ആർമി

ഇന്ത്യ പാക്കിസ്ഥാൻ സംഘർഷം, ഡ്രോണുകൾ കണ്ടെന്ന റിപ്പോർട്ട് തള്ളി ഇന്ത്യൻ...

Read More >>
അതിർത്തിയിൽ നടന്ന വെടിവയ്പ്പിൽ ഒരു ബിഎസ്എഫ് ജവാന് കൂടി വീരമൃത്യു

May 11, 2025 09:50 PM

അതിർത്തിയിൽ നടന്ന വെടിവയ്പ്പിൽ ഒരു ബിഎസ്എഫ് ജവാന് കൂടി വീരമൃത്യു

ഇന്ത്യ - പാക് സംഘർഷം അതിർത്തിയിൽ നടന്ന വെടിവയ്പ്പിൽ ബിഎസ്എഫ് ജവാന് ...

Read More >>
Top Stories