എച്ച്പിബി ആന്‍ഡ് ജിഐ കാന്‍സര്‍ വര്‍ദ്ധിക്കുവാന്‍ കാരണം ജീവിതശൈലിയിലുണ്ടായ മാറ്റം -ഡോ. സുജാത സായ്

എച്ച്പിബി ആന്‍ഡ് ജിഐ കാന്‍സര്‍ വര്‍ദ്ധിക്കുവാന്‍ കാരണം ജീവിതശൈലിയിലുണ്ടായ മാറ്റം -ഡോ. സുജാത സായ്
May 11, 2025 07:15 PM | By Athira V

തിരുവനന്തപുരം: ജീവിതശൈലിയുണ്ടായ അനാരോഗ്യകരമായ മാറ്റം ചെറുകുടല്‍, പാന്‍ക്രിയാസ്, ലിവര്‍ തുടങ്ങിയ അവയവങ്ങളെ ബാധിക്കുന്ന കാന്‍സറിന്റെ തോത് വര്‍ദ്ധിക്കുവാന്‍ കാരണമായെന്ന് പ്രമുഖ കാന്‍സര്‍ സര്‍ജന്‍ രുദ്ര പ്രസാദ് ആചാര്യ. കോവളത്ത് നടന്ന കാന്‍സര്‍ സര്‍ജന്മാരുടെ അന്താരാഷ്ട്ര ദ്വിദിന ഉച്ചകോടിയുടെ സമാപന ദിനത്തില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുന്‍കാലങ്ങളെ അപേക്ഷിച്ച് ഇപ്പോള്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ ജങ്ക്ഫുഡും മാംസാഹാരവുമാണ് ഏറെ ഉപയോഗിക്കുന്നത്. ഇത്തരത്തിലുള്ള ഭക്ഷണങ്ങളുടെ അമിത ഉപയോഗം കാന്‍സര്‍ രോഗത്തിന് കാരണമാകുന്നുവെന്നത് വസ്തുതയാണ്. ഈ സാഹചര്യത്തില്‍ രോഗികള്‍ മികച്ച പരിചരണം ഉറപ്പുവരുത്തുവാനും രോഗ പ്രതിരോധം ശക്തിപ്പെടുത്തുവാനും ഇത്തരം സംഗമങ്ങള്‍ ഉപകരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മാറിയ കാലഘട്ടത്തില്‍ സങ്കേതികവിദ്യയിലൂന്നിയ നൂതന ചികിത്സാ മാര്‍ഗങ്ങളിലൂടെ രോഗികള്‍ക്ക് മികച്ച പരിചരണം നല്‍കുവാന്‍ സാധിക്കുമെന്ന് ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ഗാസ്‌ട്രോഇന്റെസ്‌റ്റൈനല്‍ എന്‍ഡോ സര്‍ജന്‍സിന്റെ മുന്‍ പ്രസിഡന്റ് ഡോ. അഭയ് ദാല്‍വി പറഞ്ഞു.

നൂതന ചികിത്സാ മാര്‍ഗങ്ങളെ കുറിച്ച് പഠിക്കുവാനും ഇതിലൂടെ മികവാര്‍ന്ന രോഗീപരിചരണം ഉറപ്പുവരുത്തുവാനും യുവതലമുറയിലെ കാന്‍സര്‍ സര്‍ജന്മാര്‍ കാണിക്കുന്ന താത്പര്യം അഭിനന്ദാര്‍ഹമാണെന്ന് അദ്ദഹം വ്യക്തമാക്കി.

സമാപന ചടങ്ങിനോട് അനുബന്ധിച്ച് സേനാധിപൻ എജ്യുക്കേഷൻ ഫൗണ്ടേഷൻ നൽകി വരുന്ന ഏകലവ്യ പുരസ്കാരവും സമ്മാനിച്ചു.ലാപ റോസ്കോപ്പി സർജറിയിൽ മികവ് പുലർത്തുന്നവർക്ക് നൽകി വരുന്ന അവാർഡിന് ഡോ. സുജാത സായ് അർഹയായി. സ്വർണ മെഡലും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. ബാംഗ്ലൂർ കിഡ്വായ് ആശുപത്രിയിലെ ലാപറോസ്കോപ്പി വിദഗ്ദ്ധയായ പുരസ്കാര ജേതാവ് പൂനെ സ്വദേശിയാണ്.

സ്വർണ മെഡലും ജപ്പാനിലെ ടോക്യോ മെഡിക്കൽ യൂണിവേഴ്സിറ്റി ഫെലോഷിപ്പും അടങ്ങുന്നതാണ് പുരസ്കാരം. സേനാധിപൻ എജ്യുക്കേഷൻ ഫൗണ്ടേഷൻ സ്ഥാപകൻ ഡോ. ബൈജു സേനാധിപൻ ഡോ. സുജാതയ്ക്ക് സ്വർണ മെഡൽ സമ്മാനിച്ചു. ഡോ. ആദർശ് ചൗധരി, ഡോ. പവനിന്ദ്ര ലാൽ, ഡോ. രാജ കലയരശൻ, ഡോ. അഭയ് ദാൽവി, ഡോ. പാർത്ഥസാരഥി എന്നിവരടങ്ങുന്ന പാനലാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്.

രാവിലെ മുതല്‍ നടന്ന വിവിധ സെഷനുകളിലായി കൊച്ചി അമൃത ആശുപത്രി ഗാസ്‌ട്രോ ഇന്റസ്‌റ്റൈനല്‍ സര്‍ജറി വിഭാഗം മേധാവി ഡോ. സുധീര്‍ ഒ.വി തുടങ്ങിയവർ സംസാരിച്ചു. രണ്ട് ദിവസമായി നടന്ന ഉച്ചകോടിയിൽ രാജ്യത്തിനകത്തും പുറത്തു നിന്നുമുള്ള നാനുറിലധികം കാൻസർ സർജറി വിദഗ്ദ്ധന്മാർ പങ്കെടുത്തു.


Eklavya 2025 Award goes Dr. Sujatha Sai

Next TV

Related Stories
ജി-ടെക് പ്രഥമ മൈക്രെഡിറ്റ്‌സ് സ്കിൽ സർട്ടിഫിക്കേഷൻ വിതരണം ചെയ്തു

Jul 26, 2025 03:39 PM

ജി-ടെക് പ്രഥമ മൈക്രെഡിറ്റ്‌സ് സ്കിൽ സർട്ടിഫിക്കേഷൻ വിതരണം ചെയ്തു

ജി-ടെക് പ്രഥമ മൈക്രെഡിറ്റ്‌സ് സ്കിൽ സർട്ടിഫിക്കേഷൻ വിതരണം...

Read More >>
കെ.സി.എല്ലിൽ അദാണി ട്രിവാൻഡ്രം റോയൽസിനെ കൃഷ്ണപ്രസാദ് നയിക്കും; വൈസ് ക്യാപ്റ്റൻ ​ഗോവിന്ദ് ദേവ് പൈ

Jul 25, 2025 04:09 PM

കെ.സി.എല്ലിൽ അദാണി ട്രിവാൻഡ്രം റോയൽസിനെ കൃഷ്ണപ്രസാദ് നയിക്കും; വൈസ് ക്യാപ്റ്റൻ ​ഗോവിന്ദ് ദേവ് പൈ

കെ.സി.എല്ലിൽ അദാണി ട്രിവാൻഡ്രം റോയൽസിനെ കൃഷ്ണപ്രസാദ് നയിക്കും; വൈസ് ക്യാപ്റ്റൻ ​ഗോവിന്ദ് ദേവ്...

Read More >>
ബോചെ പാര്‍ട്ണര്‍മാര്‍ക്ക് ധനസഹായ വിതരണം നടത്തി

Jul 19, 2025 11:30 AM

ബോചെ പാര്‍ട്ണര്‍മാര്‍ക്ക് ധനസഹായ വിതരണം നടത്തി

ബോചെ പാര്‍ട്ണര്‍മാര്‍ക്ക് വീട് നിര്‍മ്മിക്കുന്നതിനും, ചികിത്സയ്ക്കുമുള്ള ധനസഹായം വിതരണം...

Read More >>
നിമിഷപ്രിയയുടെ മോചനത്തിനായി ബോചെ രംഗത്ത്

Jul 16, 2025 07:09 PM

നിമിഷപ്രിയയുടെ മോചനത്തിനായി ബോചെ രംഗത്ത്

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യമനിലെ ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയുടെ മോചനത്തിനായി ബോചെ...

Read More >>
 ബോചെ ബ്രഹ്മി ടീയുടെ ആദ്യത്തെ ബോചെ പാര്‍ട്ണര്‍ ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു

Jul 16, 2025 07:02 PM

ബോചെ ബ്രഹ്മി ടീയുടെ ആദ്യത്തെ ബോചെ പാര്‍ട്ണര്‍ ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു

ബോചെ ബ്രഹ്മി ടീയുടെ ആദ്യത്തെ ബോചെ പാര്‍ട്ണര്‍ ഷോറൂം ഉദ്ഘാടനം...

Read More >>
തിളക്കമാര്‍ന്ന കരിയര്‍ സ്വന്തമാക്കാം; ഐസിടാക്കില്‍ നൈപുണ്യ വികസന പ്രോഗ്രാമുകൾ

Jul 16, 2025 02:18 PM

തിളക്കമാര്‍ന്ന കരിയര്‍ സ്വന്തമാക്കാം; ഐസിടാക്കില്‍ നൈപുണ്യ വികസന പ്രോഗ്രാമുകൾ

ബിരുദധാരികള്‍ക്കും പ്രൊഫഷണലുകള്‍ക്കും കരിയര്‍ വളര്‍ച്ചയ്ക്ക് സഹായിക്കുന്ന പുതിയ തൊഴിലധിഷ്ഠിത പ്രോഗ്രാമുകളിലേക്ക് കേരള സര്‍ക്കാരിന്...

Read More >>
Top Stories










//Truevisionall