(truevisionnews.com) ഒരു ഫ്രിഡ്ജ് കിട്ടിയാൽ അതുമതി വീട്ടിലെ അമ്മമാർക്ക് . പിന്നീട് ബാക്കിയുള്ളതും എല്ലാത്തതുമായ സകല സാധനങ്ങളും അതിലേക്ക് ആവും വെക്കുന്നത് . എന്ത് പച്ചക്കറികള്‍ കിട്ടിയാലും ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നവരാണ് നമ്മൾ എല്ലാവരും . തണുപ്പേറ്റാല്‍ സാധനങ്ങള്‍ കേടാവില്ല എന്ന വിശ്വാസത്തിലാണ് പലരും ഇങ്ങനെ ചെയ്യുന്നത്. എന്നാൽ ഫ്രിഡ്ജില്‍ സൂക്ഷിക്കുമ്പോൾ കേടാവാൻ സാധ്യത കൂടുതലാണ് . ഇതിൽ ഉൾപ്പെട്ടതാണ് ചുവന്നുള്ളിയും . താരതമ്യേന കട്ടിയുളള തൊലിയാണ് ചുവന്നുള്ളിയുടേതെങ്കിലും കൂടുതൽ തണുപ്പ് തട്ടുന്നത് ഇവയിൽ ഈര്‍പ്പം കെട്ടിനില്‍ക്കാനും ഒരു തരം പൂപ്പല്‍ വരാനും കാരണമാകുന്നു.

കാരറ്റ്, കാബേജ് എന്നീ പച്ചക്കറികളുടേതുപോലെ ജീവനില്ലാത്ത കോശങ്ങളല്ല ഉള്ളിയുടേത്. തണുത്ത കാലാവസ്ഥയില്‍ സ്റ്റാര്‍ച്ച് സംഭരണികളെ പഞ്ചസാരയാക്കി മാറ്റിയാണ് ഉള്ളി ജീവന്‍ നിലനിര്‍ത്താന്‍ ശ്രമിക്കുന്നത്. ഈ പ്രക്രിയ ഉള്ളിയുടെ ഘടനയിലും രുചിയിലും മാറ്റമുണ്ടാക്കും. ഇത് ഉള്ളിയുടെ തൊലി മൃദുവാകുന്നതിനും അഴുകുന്നതിനും കാരണമായേക്കാം.
റഫ്രിജറേറ്ററുകള്‍ ഉയര്‍ന്ന ഈര്‍പ്പമുള്ള അന്തരീക്ഷം സൃഷ്ടിക്കുന്നത് ചുവന്നുളളി കേടാകുന്നതിന് വഴിവെച്ചേക്കാം. അമിതമായ ഈര്‍പ്പം ബാക്ടീരിയയുടെ വളർച്ചയ്ക്ക് കാരണമാകുകയും ഉള്ളി ചീഞ്ഞുപോകാന്‍ ഇടയാക്കുകയും ചെയ്യുന്നു.
keep red onions fridge? You should know these things
