തൊഴില്‍ നഷ്ടപ്പെട്ട് നാട്ടിലെത്തുന്ന പ്രവാസികള്‍ക്ക് 6 മാസത്തെ ശമ്പളം നല്‍കും

By | Saturday December 24th, 2016

ദുബായ്: ഗൾഫിൽ തൊഴിൽ നഷ്‌ടപ്പെട്ട് നാട്ടിലേക്ക് മടങ്ങേണ്ടിവരുന്ന പ്രവാസികള്‍ക്ക് ആറുമാസത്തെ ശമ്പളം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദുബായിൽ നൽകിയ സ്വീകരണത്തിനിടെ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഗൾഫ് രാജ്യങ്ങളിൽ തൊഴിൽ നഷ്‌ടപ്പെടുന്നവർക്ക് മറ്റൊരു ജോലി കണ്ടെത്തും വരെയുള്ള ആശ്വാസം എന്ന നിലയ്ക്കാണ് ആറുമാസത്തെ ശമ്പളം നൽകുക . അടിയന്തര ചികിത്സക്ക് പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള സൗകര്യം ഒരുക്കും. കേസുകളിൽപ്പെടുന്ന തൊഴിലാളികൾക്ക് നിയമസഹായം നൽകാൻ അഭിഭാഷക പാനൽ രൂപികരിക്കുമെന്നും പിണറായി വിജയൻ പറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം