ചോരവീണ മണ്ണില്‍ നിന്ന് ഉയര്‍ന്നു വന്ന പൂമരം

By | Saturday May 21st, 2016

Pinarayi-Vijayan-4ഓരോ ചുവടിലും കമ്മ്യൂണിസ്റ്റ്. വാക്കിലും നോക്കിലും പോരാളി. കാലമാണ് പിണറായി വിജയനെ നേതാവാക്കിയത്. അനുഭവങ്ങളാണ് ആ നേതാവിനെ പാകപ്പെടുത്തിയത്… കേരളത്തിന്റെ മുഖ്യമന്ത്രി കസേരയിലേക്കു പിണറായി വിജയനെത്തുന്നത് കാത്തിരിക്കുകയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിറന്ന മണ്ണ്. ആ മണ്ണില്‍ തന്നെയാണ് ചെത്തുതൊഴിലാളി മുണ്ടയില്‍ കോരന്റെയും കല്യാണിയുടെയും മകനായി വിജയന്‍ ജനിച്ചതും. അവിടെ നിന്നു പരിമിതമായ ജീവിത സാഹചര്യങ്ങളോടു പടവെട്ടിയാണ് ജനനായകനിലേക്ക് പിണറായി വിജയന്‍ വളര്‍ന്നത്. ചേരിക്കല്‍ ബേസിക് എല്‍.പി.സ്‌കൂളലും ആര്‍.സി. അമല ബേസിക് യു.പി.സ്‌കുളിലുമായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. പെരളശേരി ഹൈസ്‌കൂളില്‍ നിന്ന് മികച്ച നിലയില്‍ വിജയിച്ചെങ്കിലും വിജയന് പഠനം തുടരനായില്ല. സാമ്പത്തിക ബുദ്ധിമുട്ടു തന്നെയായിരുന്നു കാരണം.നെയ്ത്തു ജോലി ചെയ്തു പണമുണ്ടാക്കി ഒരു വര്‍ഷത്തിനുശേഷമാണ് ബ്രണ്ണന്‍ കോളജില്‍ ചേര്‍ന്നത്. അടിസ്ഥാന വര്‍ഗത്തിന്റെ അവകാശപോരാട്ടത്തിന്റെ വഴിയിലേക്ക് വിജയന്‍ ചെന്നെത്തിയതും ഇക്കാലത്താണ്. 1970ല്‍ തന്റെ 26ാം വയസില്‍ കൂത്തുപറമ്പില്‍ നിന്നാണ് പിണറായി വിജയന്‍ ആദ്യമായി നിയമസഭയിലെത്തുന്നത്.

1975 സെപ്തംബര്‍ 28, അടിയന്തരാവസ്ഥയുടെ ജയിലറകള്‍ നട്ടെല്ലുള്ള സമരപോരാളികളെ വിഴുങ്ങാന്‍ കാത്തിരുന്ന കാലമായിരുന്നു അത്. വീടിന്റെ മുന്‍വാതിലിലെ മുട്ടുകേട്ടുണര്‍ന്നതായിരുന്നു യുവത്വത്തിലേക്ക് കടന്ന വിജയന്‍. വീട്ടില്‍ അമ്മയും മൂത്തജ്യേഷ്ഠന്റെ മകനും മാത്രം. വാതില്‍ തുറന്ന് നോക്കുമ്പോള്‍ മുന്നില്‍ കാക്കിപ്പട. മുന്നില്‍ ലാത്തിയും നീട്ടിപ്പിടിച്ചു നിന്ന കൂത്തുപറമ്പ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബലരാമനോട് നെഞ്ചൂക്കോടെ കാര്യം തിരക്കി. പോലീസിനെ കൂസാതെ നിന്ന വിജയന്റെ ഭാവം കണ്ട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പറഞ്ഞു. ”അറസ്റ്റ് ചെയ്യാന്‍ മുകളില്‍ നിന്ന് നിര്‍ദേശമുണ്ട്’. ഭാവ വ്യത്യാസം കൂടാതെ അകത്തുപോയി ഷര്‍ട്ടും ധരിച്ച് വിജയന്‍ പോലീസിനൊപ്പം നടന്നു. പറഞ്ഞറിയിക്കാനാകാത്ത വിധം ക്രൂരമായ പോലീസ് മര്‍ദനങ്ങളുടെ ദിനരാത്രങ്ങളിലേക്ക് വിജയന്‍ എന്ന യുവാവ് ആ രാത്രിയില്‍ പോലീസിനൊപ്പം നടന്നു നീങ്ങിയത്. ഉള്ളുലയ്ക്കുന്ന ആ അനുഭവ കഥകള്‍ പിണറായി വിജയന്‍ പലപ്പോഴായി വിവരിച്ചിട്ടുണ്ട്. കേട്ടു നില്‍ക്കുന്നവര്‍ക്കും, വായിക്കുന്നവര്‍ക്കും ഉള്‍ക്കിടിലം സമ്മാനിക്കുന്ന അനുഭവ വിവരണം.

വീട്ടില്‍ നിന്നു പോലീസ് സ്‌റേഷനില്‍ എത്തുംവരെ പോലീസ് മാന്യമായാണ് പെരുമാറിയത്. കൂത്തുപറമ്പ് മണ്ഡലത്തിലെ ജനപ്രതിനിധിയെന്ന നിലയിലുളള മര്യാദ പോലീസുകാരുടെ ഭാഗത്തു നിന്നുണ്ടായിരുന്നു. അതേ സമയം പോലീസ് അതിക്രമങ്ങള്‍ക്കെതിരെ നാട്ടില്‍ പ്രതിഷേധവും ശക്തമായ ചെറുത്തുനില്‍പ്പുമുണ്ടായിരുന്നു. അതുകൊണ്ട് പോലീസ് ഉന്നതരുമായി നല്ല ബന്ധത്തിലായിരുന്നില്ല. സ്‌റ്റേഷനില്‍ എത്തിയതോടെ ഷര്‍ട്ടഴിക്കണമെന്നായി. ആത്മഹത്യചെയ്യാനുള്ള ഉദ്ദേശ്യം ഇല്ലാത്തതിനാല്‍ ഷര്‍ട്ട് അഴിക്കാനാകില്ലെന്ന് കട്ടായം പറഞ്ഞു. ഷര്‍ട്ടൂരാതെതന്നെ ലോക്കപ്പില്‍ അയക്കാന്‍ ഒടുവില്‍ പോലീസ് വഴങ്ങി. കീശയില്‍ എന്തെങ്കിലും ഉണ്ടോയെന്ന് ചോദിച്ചു. ഐഡന്റിറ്റി കാര്‍ഡ് ഉണ്ടെന്ന് പറഞ്ഞു. പോലീസ് വാങ്ങിവച്ചു.

മങ്ങിയ വെളിച്ചത്തില്‍ നിഴല്‍പരക്കുന്ന ലോക്കപ്പിലേക്ക് പോലീസുകാര്‍ തള്ളി. അല്‍പസമയത്തിനു ശേഷം ലോക്കപ്പിലേക്ക് രണ്ട് പൊലീസുകാര്‍ കയറിവന്നു. കൂത്തുപറമ്പ് സ്‌റേഷനിലെ പോലീസുകാര്‍ ആയിരുന്നില്ല അവരെന്നാണ് പിണറായി വിജയന്റെ ഓര്‍മയും ഉറപ്പും. അവരില്‍ ഒരാള്‍ പേരുംചോദിച്ചു.

മറുപടി പറഞ്ഞു. അപ്പോള്‍ അടുത്ത ചോദ്യം എന്ത് വിജയന്‍?

പിണറായി വിജയന്‍ എന്നു പറഞ്ഞു തീര്‍ന്നതും അടിയും ഒരുമിച്ചായിരുന്നു. കൈ ഓങ്ങിയത് ഒരാളും അടിച്ചത് മറ്റൊരാളുമായിരുന്നുവെന്നു പിണറായി വിജയന്‍ ഓര്‍ക്കുന്നു. ആദ്യത്തെ അടി ചെറുപ്പത്തിന്റെ തിളപ്പില്‍ കൈകൊണ്ട് തടുത്തതോടെ അവര്‍ക്ക് വാശിയായി. മത്സരിച്ച് അടി തുടങ്ങി.അതിനിടെ ഒരു പൊലീസുകാരന്‍ ഞാനിവനെ വീഴ്ത്തിത്തരാമെന്നു പറഞ്ഞ് പുറത്തു നിന്ന് ഓടിയെത്തി. പിന്നെ വീഴിക്കാനായി ശ്രമം. വീഴാതിരിക്കാന്‍ ശ്രമിക്കുമ്പോഴും ഏല്‍ക്കുന്നത് മര്‍ദനം. രണ്ടുപേര്‍മാത്രമായി അടിക്കുന്നത് പോരെന്ന് തോന്നിയതുകൊണ്ടാകാം, സിഐ അടക്കം മൂന്നാളുകള്‍ പിന്നീട് കടന്നുവന്നു. അങ്ങനെ അഞ്ചുപേരായി. പിണറായിയുടെ തന്നെ വാക്കുകളില്‍: ആ അനുഭവത്തിന്റെ ബാക്കി ഇങ്ങനെയാണ്

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം