വിദ്യാര്‍ത്ഥി പ്രക്ഷോഭം ശക്തം : മലബാര്‍ മെഡിക്കല്‍ കോളേജ് പുറത്താക്കിയ വിദ്യാര്‍ത്ഥികളെ തിരിച്ചെടുത്തു

കോഴിക്കോട്: ബാങ്ക് ഗാരന്‍റി  സമര്‍പ്പിക്കാത്തതിനെ തുടര്‍ന്ന് ക്ലാസില്‍നിന്ന് പുറത്താക്കിയ മലബാര്‍ മെഡിക്കല്‍ കോളേജില്‍  എംബിബിഎസിന് പ്രവേശനം നേടിയ 33 വിദ്യാര്‍ത്ഥികളെ തിരിച്ചെടുത്തു.സംഭവത്തില്‍ വിദ്യാര്‍ത്ഥി സമരം ശക്തമായതിനെ തുടര്‍ന്നാണ് കോളേജ് അധികൃതര്‍   വിദ്യാര്‍ത്ഥികളെ തിരിച്ചെടുക്കാന്‍ തയ്യാറായത്.

പുറത്താക്കിയ വിദ്യാര്‍ത്ഥികളെ തിരിച്ചെടുക്കുമെന്ന ഉറപ്പു ലഭിച്ചതിനാലാണ് സമരം അവസാനിപ്പിച്ചത്.

 

കോഴിക്കോട് മൊടക്കല്ലൂര്‍ മലബാര്‍ മെഡിക്കല്‍ കോളേജിലെ എം.ബി.ബി.എസ് ഒന്നാംവര്‍ഷ  വിദ്യാര്‍ത്ഥികളോട് ക്ലാസ് തുടങ്ങി 15 ദിവസത്തിനുള്ളില്‍ ഗാരന്‍റി  കെട്ടണമെന്ന കര്‍ശനം നിര്‍ദേശം കോളേജ് അധികൃധര്‍ നല്‍കുക ആയിരുന്നു.എന്നാല്‍ ഇത് പാലിക്കാനാവാത്ത 33 വിദ്യര്‍ത്ഥികളെ  കോളേജില്‍ നിന്ന് പുറത്താക്കുകയായിരുന്നു ചെയ്തത്.

 

കുട്ടികളോടു ബാങ്ക് ഗാരന്‍റി  ആവശ്യപ്പെടരുതെന്ന് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ കര്‍ശന നിര്‍ദേശം മറികടന്നാണ് കോളേജ് അധികൃതര്‍ ഇത്തരത്തില്‍ നിലപാട് എടുത്തത്. ഇതിനെതിരെ വിദ്യാര്‍ത്ഥികള്‍ ശക്തമായ് എതിര്‍ക്കുകയായിരുന്നു.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം