ചക്കയ്ക്ക് ഗമയേറുന്നു; കൊതിയൂറും ചക്ക ഹല്‍വയുണ്ടാക്കാന്‍ നിമിഷനേരം മതി

Loading...

മധുരമേറെയുള്ള പായസം മുതല്‍  നാവില്‍ കൊതിയൂറുന്ന ഹല്‍വ വരെ ഉണ്ടാക്കാം ചക്ക കൊണ്ട്. വിഷമില്ലാത്ത ഭക്ഷണം തേടി മലയാളി തൊടിയിലേക് ഇറങ്ങാന്‍ തുടങ്ങിയതോടെ ചക്കയ്ക്ക് വലിയ ഗമയാണ് . വെറുംപുഴുക്ക് ഉണ്ടാക്കി അപമാനിക്കരുത് ചക്കയെ. രുചിയേറിയ    ചക്ക ഹല്‍വ ഉണ്ടാക്കാന്‍ അധിക നേരം വേണ്ട.

ആവശ്യമുള്ള സാധനങ്ങള്‍;

പഴുത്ത ചക്കചുള (അരക്കിലോ),

തേങ്ങ ചിരവിയത്(രണ്ടു കപ്പ്‌),

ശര്‍ക്കര(200 ഗ്രാം),

വെള്ളം(അര കപ്പ്‌),

ഏലക്കപൊടി(ഒരുനുള്ളു),

നെയ്യ്(ഒരു ടേബിള്‍ സ്പൂണ്‍)

തയ്യാറാകുന്ന വിധം:

ചക്കച്ചുളയും തേങ്ങയും വെവ്വേറെ മിക്സിയില്‍ അരച്ചെടുക്കുക. ശര്‍ക്കര വെള്ളം ഒഴിച്ചു പാത്രത്തില്‍ കുറഞ്ഞ ചൂടില്‍ ലയിപ്പികുക. നെയ്യ് ഒഴികെ ബാക്കി ചേരുവകള്‍ എല്ലാം തീയില്‍വെച്ച് ഉരുളിയില്‍ കുറുക്കി എടുക്കുക. ഹല്‍വ പാകമാകുന്നത് വരെ തടിയില്‍ പിടിക്കാതെ ഇളക്കുക. പാകമായാല്‍ അടുപ്പില്‍ നിന്ന്‍ ഇറക്കി നെയ്യൊഴികുക. ചൂടോടെ നല്ല രൂപമുള്ള  മറ്റൊരു പാത്രത്തിലേക്ക് മാറ്റുക. തണുത്ത ശേഷം വിളമ്പാം.

Loading...