‘പെട്രോൾ ദേഹത്തൊഴിച്ചപ്പോൾ അവൾ ഓടി, അയാൾ പിന്നാലെ വന്ന് ലൈറ്റർ കൊണ്ട് തീകൊളുത്തി, എന്റെ മോളെ രക്ഷിക്കാൻ ആരും ഉണ്ടായിരുന്നില്ല: ജീതുവിന്റെ അച്ഛൻ

നാടിനെമൊത്തം ഞെട്ടിച്ച സംഭവമാണ് തൃശൂര്‍ ചെങ്ങാലൂരിൽ കഴിഞ്ഞ ദിവസം നടന്നത്. പട്ടാപ്പകൽ ആൾക്കൂട്ടത്തിനു നടുവിൽ വെച്ച് യുവതിയെ ഭർത്താവ് തീകൊളുത്തി കൊലപ്പെടുത്തി. ചെങ്ങാലൂർ സ്വദേശി ജീതു (29) ആണ് കൊല്ലപ്പെട്ടത്. പ്രതിയായ ഭർത്താവ് വിരാജ് ഒളിവിൽ പോയി.

കത്തുന്ന മകളെ കണ്ട് രക്ഷിക്കണമെന്ന് യാചിച്ചിട്ടും പഞ്ചായത്തംഗം അടക്കമുള്ള ആൾക്കാർ തിരിഞ്ഞു നോക്കിയില്ലെന്ന് ജീതുവിന്റെ അച്ഛൻ ജനാർദ്ദനൻ പറഞ്ഞിരുന്നു.

‘പെട്രോള്‍ ഒഴിച്ചപ്പോള്‍ എന്റെ മോള്‍ ഓടി. ഞാന്‍ അപ്പോള്‍ കുറച്ചപ്പുറത്തു സംസാരിച്ചു നില്‍ക്കുകയായിരുന്നു. അയാൾ പിന്നാലെ ഓടി ലൈറ്റര്‍ കൊണ്ടു തീകൊളുത്തി. എന്‍റെ മോള് നിന്നുകത്തുകയായിരുന്നു. ആരും സഹായിച്ചില്ല. ആരോ ഒരാള്‍ കുറച്ചു വെള്ളം ഒഴിച്ചു‘- ജനാർദ്ദനൻ പറയുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം