കേന്ദ്ര പരിസ്ഥിതി മന്ത്രി അനില്‍ മാധവ് ദവെ അന്തരിച്ചു

മധ്യപ്രദേശ് : കേന്ദ്ര പരിസ്ഥിതി മന്ത്രി അനില്‍ മാധവ് ദവെ അന്തരിച്ചു. 2009 മുതല്‍ മധ്യപ്രദേശില്‍ നിന്നുള്ള രാജ്യസഭാംഗമാണ് അദ്ദേഹം. 1956 ജൂലൈ 6ന് മധ്യപ്രദേശിലെ ഉജ്ജയിനിലാണ് ജനനം. മധ്യപ്രദേശിലെ ബരാനഗര്‍ സ്വദേശിയായ അദ്ദേഹം അവിവിവാഹിതനാണ്. ആര്‍എസ്‌എസിലൂടെയാണ് പൊതുപ്രവര്‍ത്തന രംഗത്തെത്തിയത്. പരിസ്ഥിതി പ്രവര്‍ത്തനത്തിന്റെ മുന്‍നിര പോരാളികളില്‍ ഒരാളായിരുന്നു അനില്‍ മാധവ് ദവെ. നര്‍മദാ നദീ സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ മുന്‍നിരയില്‍ അനില്‍ മാധവ് ദവെയും ഉണ്ടായിരുന്നു. പ്രകാശ് ജാദവേദ്കറിന് പകരമായാണ് അനില്‍ മാധവ് ദവെ വനം പരിസ്ഥിത മന്ത്രിയായി ചുമതലയേല്‍ക്കുന്നത്. കേന്ദ്രമന്ത്രിയുടെ വേര്‍പാടില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം അറിയിച്ചു. തന്റെ വ്യക്തിപരമായ നഷ്ടമാണ് ദവെയുടെ മരണമെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. കഴിഞ്ഞ ദിവസം വൈകീട്ടും പ്രധാനപ്പെട്ട വിഷയങ്ങള്‍ താന്‍ അദ്ദേഹവുമായി ചര്‍ച്ച ചെയ്തിരുന്നെന്നും മോദി അനുസ്മരിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം