( www.truevisionnews.com ) കൂറ്റന്‍ പാമ്പുമായി ആശുപത്രിയില്‍ സഹായമഭ്യര്‍ഥിച്ച് എത്തി യുവാവ്. രാജസ്ഥാനിലെ ജയ്പൂരിലാണ് സംഭവം. പാമ്പ് കടിയേറ്റ് ആശങ്കയിലായ ഒരു യുവാവ് കൂറ്റന്‍ പാമ്പിനെയും കൈയില്‍ പിടിച്ച് സഹായം അഭ്യര്‍ഥിച്ച് ആശുപത്രിയിലേക്ക് എത്തുകയായിരുന്നു. പാമ്പ് എന്നെ കടിച്ചു.. എത്രയും വേഗം എന്നെ ചികിത്സിക്കൂ എന്ന് അഭ്യര്‍ഥിച്ച് കൊണ്ടാണ് ഇയാള്‍ ആശുപത്രിയിലെത്തിയത്.
നാലു ദിവസം മുമ്പ് നടന്ന സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഇതാരോ ക്യാമറയില്‍ പകര്‍ത്തിയതാണ്. കടിച്ച പാമ്പുമായി ഇയാള്‍ പേടിച്ചരണ്ട് ആശുപത്രിയിലേക്ക് എത്തിയെന്നാണ് രാജസ്ഥാന്‍ യൂണിവേഴ്‌സിറ്റി ഒഫ് ഹെല്‍ത്ത് സയന്‍സ് സൂപ്രണ്ട് ഡോ മഹേഷ് മംഗള്‍ പറയുന്നു.
.gif)

ആശുപത്രി സ്റ്റാഫുകളും രോഗികളും കൂട്ടിരുപ്പുകാരുമെല്ലാം പാമ്പിനെ കണ്ട് ഭയന്നുവെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു. അതേസമയം യുവാവിന്റെ ദുരവസ്ഥ മനസിലാക്കിയ ആശുപത്രി സ്റ്റാഫ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, യുവാവിന്റെ ബന്ധുക്കളെത്തിയാണ് പാമ്പിനെ അവിടെ നിന്നും മാറ്റിയത്. പാമ്പിനെ കൊണ്ടുവന്നത് അത് വിഷമുള്ളതാണോ അല്ലേ എന്ന് മനസിലാക്കാനാണെന്നാണ് യുവാവ് പറഞ്ഞു.
man enters rajasthan hospital ask for help after snake bite
