വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക് .... നാളത്തെ അവധി; ഹയർ സെക്കന്‍ററി, വൊക്കേഷണൽ ഹയർ സെക്കന്‍ററി സേ, ഇംപ്രൂവ്മെന്‍റ് പരീക്ഷകൾക്ക് മാറ്റമില്ല

വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക് .... നാളത്തെ അവധി; ഹയർ സെക്കന്‍ററി, വൊക്കേഷണൽ ഹയർ സെക്കന്‍ററി സേ, ഇംപ്രൂവ്മെന്‍റ് പരീക്ഷകൾക്ക് മാറ്റമില്ല
Jun 25, 2025 11:09 PM | By Susmitha Surendran

തിരുവനന്തപുരം: (truevisionnews.com) സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിൽ കളക്ടർമാർ അവധി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്‍ററി സേ/ഇംപ്രൂവ്മെന്‍റ് പരീക്ഷകൾക്ക് മാറ്റമില്ല. കേരളം - ഗൾഫ് - ലക്ഷദ്വീപ് മേഖലയിൽ വിവിധകേന്ദ്രങ്ങളിൽ നടക്കുന്ന ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്‍ററി സേ/ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കുന്നതല്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.

ഒരിടവേളക്ക് ശേഷം വീണ്ടും മഴ കനത്തതോടെ സംസ്ഥാനത്തെ മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (26/06/2025) അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വയനാട്, തൃശ്ശൂര്‍, ഇടുക്കി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് ജില്ലാ കളക്ടര്‍മാര്‍ നാളെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രൊഫഷണൽ കോളേജുകൾക്കും അവധി ബാധകമാണ്.

വയനാട്ടിലെ അവധി

വയനാട് ജില്ലയിൽ നാളെ (ജൂൺ 26) ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കുകയും ശക്തമായ മഴ തുടരുകയും ചെയ്യുന്ന സാഹചര്യത്തിൽ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള, എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ജൂൺ 26)ജില്ലാ കളക്റ്റർ ഡി. ആർ മേഘശ്രീ അവധി പ്രഖ്യാപിച്ചു. മദ്രസ്സകൾക്കും അംഗൻവാടികൾക്കും അവധി ബാധകമാണ്. റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും അവധി ബാധകമല്ല.

തൃശ്ശൂര്‍ ജില്ലയില്‍ അവധി

കനത്തമഴ തുടരുന്നതിനാൽ മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി നാളെ (ജൂൺ 26) ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ അവധി പ്രഖ്യാപിച്ചു. സി.ബി.എസ്.സി, ഐ.സി.എസ്.സി, കേന്ദ്രീയ വിദ്യാലയം, അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകൾ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. എന്നാൽ റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ഉണ്ടായിരിക്കില്ല. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റം ഉണ്ടായിരിക്കില്ല.

ഇടുക്കി

ജില്ലയിൽ കനത്ത മഴയും കാറ്റും തുടരുന്ന സാഹചര്യത്തിൽ അപകടങ്ങൾ ഒഴിവാക്കാനായി പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ,മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകൾ, കേന്ദ്രീയ വിദ്യാലയം ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. എന്നാൽ റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ഉണ്ടായിരിക്കില്ല








Tomorrow's rain holiday No change Higher Secondary Vocational Higher Secondary Improvement exams

Next TV

Related Stories
72 മണിക്കൂർ നിരീക്ഷണ സമയം കഴിഞ്ഞിട്ടില്ല, നാളെ രാവിലെ കുറച്ചുകൂടി വ്യക്തതവരും -  വി എ അരുൺകുമാർ

Jun 26, 2025 10:43 PM

72 മണിക്കൂർ നിരീക്ഷണ സമയം കഴിഞ്ഞിട്ടില്ല, നാളെ രാവിലെ കുറച്ചുകൂടി വ്യക്തതവരും - വി എ അരുൺകുമാർ

വി എസ് അച്യുതാനന്ദന്റെ ആരോഗ്യനിലയെക്കുറിച്ച് വ്യക്തമാക്കി മകൻ വി എ അരുൺകുമാർ....

Read More >>
ഇത് നല്ല കൂത്ത് ......;  കോൺഗ്രസിന്റെ ലഹരി വിരുദ്ധ റാലിയിൽ ലഹരിക്കേസിൽ പിടിയിലായ വ്യക്തി മുൻനിരയിൽ

Jun 26, 2025 09:01 PM

ഇത് നല്ല കൂത്ത് ......; കോൺഗ്രസിന്റെ ലഹരി വിരുദ്ധ റാലിയിൽ ലഹരിക്കേസിൽ പിടിയിലായ വ്യക്തി മുൻനിരയിൽ

കോൺഗ്രസിന്റെ ലഹരി വിരുദ്ധ റാലിയിൽ ലഹരിക്കേസിൽ പിടിയിലായ വ്യക്തി...

Read More >>
നാളെ അവധി, അഞ്ച് ജില്ലകളിലെയും നിലമ്പൂർ താലൂക്കിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബാധകം

Jun 26, 2025 08:54 PM

നാളെ അവധി, അഞ്ച് ജില്ലകളിലെയും നിലമ്പൂർ താലൂക്കിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബാധകം

അഞ്ച് ജില്ലകളിലെയും നിലമ്പൂർ താലൂക്കിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്...

Read More >>
മുല്ലപ്പെരിയാർ അണക്കട്ടിൽ ജലനിരപ്പ് ഉയരുന്നു; സെക്കൻ്റിൽ ഒഴുകിയെത്തുന്നത് 6084 ഘനയടി വെള്ളം

Jun 26, 2025 07:26 PM

മുല്ലപ്പെരിയാർ അണക്കട്ടിൽ ജലനിരപ്പ് ഉയരുന്നു; സെക്കൻ്റിൽ ഒഴുകിയെത്തുന്നത് 6084 ഘനയടി വെള്ളം

മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 134.30 അടിയായെന്ന് അറിയിപ്പ്....

Read More >>
Top Stories