കാസർഗോഡ് : (truevisionnews.com) പൊലീസ് വാഹനങ്ങളുടെ സഞ്ചാര പാത അറിയിക്കാൻ വാട്സ്ആപ്പ് ഗ്രൂപ്പ്. കാസർഗോഡ് രാജപുരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഫാമിലി എന്ന പേരിലായിരുന്നു വാട്സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ചിരുന്നത്. ഗ്രൂപ്പിലുള്ളവർ ഓൺലൈൻ ലോട്ടറി, മദ്യ, മയക്കുമരുന്ന് മാഫിയ സംഘത്തിൽ ഉള്ളവരെന്ന് പൊലീസ് കണ്ടെത്തി. ഗ്രൂപ്പ് അഡ്മിന്‍മാർക്കെതിരെയും പൊലീസിന്റെ വിവരങ്ങൾ കൈമാറിയവർക്കെതിരെയും കേസെടുത്തു.
ഇന്ന് ഉച്ചയ്ക്ക് രണ്ടര മണിയോടെയാണ് രാജപുരം പൊലീസ് സ്റ്റേഷനിലെ എസ്‌ഐ പ്രദീപ്‌കുമാറും സംഘവും പെട്രോളിംഗ് നടത്തുന്നതിനിടെ വിദേശമദ്യം കൈവശം വെച്ചതിന് കല്ലാർ സ്വദേശിയായ അജീഷിനെ കസ്റ്റഡിയിൽ എടുക്കുകയും അയാളുടെ ഫോൺ പരിശോധനയ്ക്കിടെയാണ് ഈ വാട്സ്ആപ്പ് ഗ്രൂപ്പ് കണ്ടെത്തുന്നതും. നാല് അഡ്മിൻമാരുള്ള ഗ്രൂപ്പിൽ 80 ത് അംഗങ്ങളാണ് ഉള്ളത്.
.gif)

രാജപുരം പൊലീസ് സ്റ്റേഷനിലെ വാഹങ്ങളുടെ കോഡുകൾ ഉപയോഗിച്ചാണ് പൊലീസ് പരിശോധനയ്ക്ക് പോകുന്നത് ഏതൊക്കെ ഭാഗത്താണെന്നും മറ്റുമുള്ള വിവരങ്ങൾ ഈ ഗ്രൂപ്പിലൂടെയാണ് മാഫിയയ്ക്ക് കൈമാറുന്നത്. സംഭവത്തിൽ 19 ത് പേർക്കെതിരെയാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്. കൂടുതൽപേർ കൂടി ഇനിയും അറസ്റ്റിൽ ആകാൻ ഉണ്ടെന്നാണ് സൂചന.
whatsapp group Inform police movements case filed against
