കോഴിക്കോട് ടിപ്പര്‍ ലോറിക്ക് മുകളില്‍ ഭീമന്‍ ആല്‍മരം കടപുഴകി വീണ് അപകടം

കോഴിക്കോട് ടിപ്പര്‍ ലോറിക്ക് മുകളില്‍ ഭീമന്‍ ആല്‍മരം കടപുഴകി വീണ് അപകടം
Jun 25, 2025 09:48 PM | By Susmitha Surendran

കോഴിക്കോട്: (truevisionnews.com)  കോഴിക്കോട്-കൊല്ലഗല്‍ ദേശീയ പാതയില്‍ ടിപ്പര്‍ ലോറിക്ക് മുകളില്‍ മരം കടപുഴകി വീണ് അപകടം. താമരശ്ശേരി പുല്ലാഞ്ഞിമേട് വളവില്‍ ഇന്ന് വൈകീട്ടോടെയാണ് അപകടമുണ്ടായത്. ശക്തമായ കാറ്റിലും മഴയിലും റോഡരികിലുണ്ടായിരുന്ന ഭീമന്‍ ആല്‍മരം നിലം പൊത്തുകയായിരുന്നു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.

അപകടത്തെ തുടര്‍ന്ന് റോഡരികിലെ വൈദ്യുതി പോസ്റ്റും, കമ്പികളും തകര്‍ന്നു വീണു. കെഎസ്ഇബിക്ക് ഒരു ലക്ഷത്തിലധികം രൂപയുടെ നാശനഷ്ടമുണ്ടായതായാണ് പ്രാഥമിക വിലയിരുത്തല്‍. ദേശീയ പാതയില്‍ ഭാഗികമായി ഗതാഗത തടസ്സമുണ്ടായി. മുക്കം അഗ്നിരക്ഷാ സേനയും താമരശ്ശേരി പൊലീസും നാട്ടുകാരും ചേര്‍ന്ന് മരം മുറിച്ചുമാറ്റി ഗതാഗതം പുനസ്ഥാപിച്ചു. പ്രദേശത്തെ വൈദ്യുതി ബന്ധം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്.



Accident after giant banyan tree trunk falls tipper lorry Kozhikode

Next TV

Related Stories
വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക് .... നാളത്തെ അവധി; ഹയർ സെക്കന്‍ററി, വൊക്കേഷണൽ ഹയർ സെക്കന്‍ററി സേ, ഇംപ്രൂവ്മെന്‍റ് പരീക്ഷകൾക്ക് മാറ്റമില്ല

Jun 25, 2025 11:09 PM

വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക് .... നാളത്തെ അവധി; ഹയർ സെക്കന്‍ററി, വൊക്കേഷണൽ ഹയർ സെക്കന്‍ററി സേ, ഇംപ്രൂവ്മെന്‍റ് പരീക്ഷകൾക്ക് മാറ്റമില്ല

നാളത്തെ മഴ അവധി; ഹയർ സെക്കന്‍ററി, വൊക്കേഷണൽ ഹയർ സെക്കന്‍ററി സേ, ഇംപ്രൂവ്മെന്‍റ് പരീക്ഷകൾക്ക്...

Read More >>
തിരുവനന്തപുരം ജില്ലയിൽ നാളെ കെ.എസ്‌.യു വിദ്യാഭ്യാസ ബന്ദ്

Jun 25, 2025 10:37 PM

തിരുവനന്തപുരം ജില്ലയിൽ നാളെ കെ.എസ്‌.യു വിദ്യാഭ്യാസ ബന്ദ്

നാളെ തിരുവനന്തപുരം ജില്ലയിൽ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത്...

Read More >>
 അവധിയോട് അവധി ....; കോതമംഗലം താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Jun 25, 2025 10:23 PM

അവധിയോട് അവധി ....; കോതമംഗലം താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കോതമംഗലം താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ...

Read More >>
അങ്ങനങ്ങ് പോകാന്നു കരുതിയോ...;  വാഹന പരിശോധനക്കിടെ പൊലീസുകാരനെ വാഹനം ഇടിപ്പിച്ച് രക്ഷപ്പെടാന്‍ നോക്കി, കോഴിക്കോട് സ്വദേശി പിടിയില്‍

Jun 25, 2025 09:54 PM

അങ്ങനങ്ങ് പോകാന്നു കരുതിയോ...; വാഹന പരിശോധനക്കിടെ പൊലീസുകാരനെ വാഹനം ഇടിപ്പിച്ച് രക്ഷപ്പെടാന്‍ നോക്കി, കോഴിക്കോട് സ്വദേശി പിടിയില്‍

വാഹന പരിശോധനക്കിടെ പൊലീസുകാരനെ വാഹനം ഇടിപ്പിച്ച് രക്ഷപ്പെടാന്‍ നോക്കി, കോഴിക്കോട് സ്വദേശി...

Read More >>
Top Stories