സ്നേഹിച്ചുകൊണ്ട് ജീവനെടുത്തു ...; ഭർതൃമതിയായ യുവതിയെ ഇൻസ്റ്റാഗ്രാം സുഹൃത്ത് കൊന്ന് ആഭരണം കവർന്നു

സ്നേഹിച്ചുകൊണ്ട് ജീവനെടുത്തു ...; ഭർതൃമതിയായ യുവതിയെ ഇൻസ്റ്റാഗ്രാം സുഹൃത്ത് കൊന്ന് ആഭരണം കവർന്നു
Jun 25, 2025 10:15 PM | By Susmitha Surendran

ബംഗളൂരു: (truevisionnews.com) ഭർതൃമതിയായ യുവതിയെ സുഹൃത്ത് കൊലപ്പെടുത്തി ആഭരണങ്ങൾ കവർന്നശേഷം മൃതദേഹം കുഴിച്ചിട്ടു. മാണ്ഡ്യ ജില്ലയിലെ കെആർ പേട്ട് താലൂക്കിലെ കരോട്ടി ഗ്രാമത്തിലാണ് സംഭവം . ഹാസൻ ജില്ലയിലെ ഹൊസകൊപ്പലു സ്വദേശി കെ.വി പ്രതീതിയാണ് (35) മരിച്ചത്. പ്രതി കരോട്ടി ഗ്രാമവാസി പുനീതിനെ(28) അറസ്റ്റ് ചെയ്തു.

പ്രീതിയും പുനീതും അടുത്തിടെ ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ടവരാണെന്ന് പൊലീസ് പറഞ്ഞു. പ്രീതി വിവാഹിതയായിരുന്നു. കഴിഞ്ഞ ഞായറാഴ്ച ഇരുവരും കാറിൽ മൈസൂരുവിലെയും മാണ്ഡ്യയിലെയും വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ചു. മടക്കയാത്രയിൽ പുനീത് പ്രീതിയെ കെആർ പേട്ടിനടുത്തുള്ള കട്ടാരഘട്ട വനപ്രദേശത്തേക്ക് കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. കുറ്റകൃത്യത്തിന് ശേഷം യുവതി ധരിച്ചിരുന്ന സ്വർണാഭരണങ്ങൾ മോഷ്ടിച്ച് കരോട്ടി ഗ്രാമത്തിലെ തന്റെ കൃഷിയിടത്തിൽ മൃതദേഹം കുഴിച്ചിട്ടു.

പ്രീതിയുടെ ഭർത്താവ് സുന്ദരേഷ് ഹാസൻ പൊലീസിൽ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിയുന്നത്. പ്രീതി അവസാനമായി നടത്തിയ ഫോൺ കോളുകൾ പൊലീസ് പരിശോധിച്ച് പുനീതിലേക്ക് വിരൽ ചൂണ്ടുന്ന ലിങ്കുകൾ കണ്ടെത്തി. ചോദ്യം ചെയ്തപ്പോൾ പുനീത് കുറ്റം സമ്മതിച്ചെന്ന് പൊലീസ് പറഞ്ഞു.

married woman murdered her friend her jewellery stolen and her body buried.

Next TV

Related Stories
പ്രണയബന്ധം അധ്യാപകർ വീട്ടിൽ അറിയിച്ചു, സ്കൂൾ കെട്ടിടത്തിൽനിന്നു ചാടി ജീവനൊടുക്കി പതിനഞ്ചുകാരൻ‌, പിന്നാലെ പെൺസുഹൃത്തും

Jul 27, 2025 08:00 PM

പ്രണയബന്ധം അധ്യാപകർ വീട്ടിൽ അറിയിച്ചു, സ്കൂൾ കെട്ടിടത്തിൽനിന്നു ചാടി ജീവനൊടുക്കി പതിനഞ്ചുകാരൻ‌, പിന്നാലെ പെൺസുഹൃത്തും

ഹൈദരാബാദിലെ സ്വകാര്യ സ്കൂളിൽ കെട്ടിടത്തിൽനിന്നു ചാടി ജീവനൊടുക്കി പതിനഞ്ചുകാരൻ‌, പിന്നാലെ...

Read More >>
വനിതാ ഡോക്ടറുടെ വായിൽ തുണി തിരുകി പീഡിപ്പിക്കാൻ ശ്രമം; യുവാവ് പിടിയിൽ

Jul 27, 2025 06:05 PM

വനിതാ ഡോക്ടറുടെ വായിൽ തുണി തിരുകി പീഡിപ്പിക്കാൻ ശ്രമം; യുവാവ് പിടിയിൽ

പത്തനാപുരത്ത് ക്ലിനിക്കിൽ കയറി വനിതാ ഡോക്ടറെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ്...

Read More >>
ഗർ‌ഭം അലസിപ്പിക്കാൻ ഗുളികകൾ‌ നൽകി; പതിനേഴുകാരിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു, ബിജെഡി നേതാവ് അറസ്റ്റിൽ

Jul 27, 2025 05:42 PM

ഗർ‌ഭം അലസിപ്പിക്കാൻ ഗുളികകൾ‌ നൽകി; പതിനേഴുകാരിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു, ബിജെഡി നേതാവ് അറസ്റ്റിൽ

ഒഡീഷയിൽ പതിനേഴുകാരിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു, ബിജെഡി നേതാവ്...

Read More >>
 തലയിൽ നിന്നും ചോര വാർന്നൊഴുകി; കൊല്ലം എരൂരിൽ ഭാര്യയും ഭര്‍ത്താവും വീട്ടിലെ മുറിയിൽ മരിച്ച നിലയില്‍

Jul 27, 2025 04:40 PM

തലയിൽ നിന്നും ചോര വാർന്നൊഴുകി; കൊല്ലം എരൂരിൽ ഭാര്യയും ഭര്‍ത്താവും വീട്ടിലെ മുറിയിൽ മരിച്ച നിലയില്‍

കൊല്ലം എരൂരിൽ ഭാര്യയേയും ഭർത്താവിനെയും വീട്ടിൽ മരിച്ച നിലയിൽ...

Read More >>
'അങ്ങോട്ടേക്ക് പോകേണ്ടെന്ന് പറഞ്ഞതാണ്, അവനോട് അത്ര ഇഷ്ടമായിരുന്നു അവള്‍ക്ക്'; നെഞ്ചുപൊട്ടി ഷിംനയുടെ പിതാവ്

Jul 27, 2025 02:39 PM

'അങ്ങോട്ടേക്ക് പോകേണ്ടെന്ന് പറഞ്ഞതാണ്, അവനോട് അത്ര ഇഷ്ടമായിരുന്നു അവള്‍ക്ക്'; നെഞ്ചുപൊട്ടി ഷിംനയുടെ പിതാവ്

കോഴിക്കോട് മാറാട് യുവതിയെ ഭർതൃഗൃഹത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍...

Read More >>
മദ്യപിച്ചെത്തുന്ന ഭർത്താവിന്റെ നിരന്തര പീഡനം; സഹികെട്ട്  മൂന്ന് പെൺമക്കളെയും വിഷം കൊടുത്ത് കൊന്ന് അമ്മ

Jul 27, 2025 01:33 PM

മദ്യപിച്ചെത്തുന്ന ഭർത്താവിന്റെ നിരന്തര പീഡനം; സഹികെട്ട് മൂന്ന് പെൺമക്കളെയും വിഷം കൊടുത്ത് കൊന്ന് അമ്മ

മുംബൈ മദ്യപാനിയായ ഭർത്താവിന്റെ ക്രൂരതകൾ സഹിക്കാനാകാതെ 27 കാരി മൂന്ന് പെൺമക്കളെ വിഷം കൊടുത്തു...

Read More >>
Top Stories

//Truevisionall