'ജനങ്ങളിൽ പരിഭ്രാന്തിയും ഭീതിയും ഉണ്ടാക്കുന്ന തരത്തിലുള്ള വാർത്തകൾ നൽകരുത്' - വയനാട് ജില്ലാ കളക്ടർ ഡി ആർ മേഘശ്രീ

 'ജനങ്ങളിൽ പരിഭ്രാന്തിയും ഭീതിയും ഉണ്ടാക്കുന്ന തരത്തിലുള്ള വാർത്തകൾ നൽകരുത്' -  വയനാട്  ജില്ലാ കളക്ടർ ഡി ആർ മേഘശ്രീ
Jun 25, 2025 09:31 PM | By Susmitha Surendran

(truevisionnews.com) വയനാടുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾ ജനങ്ങളിൽ പരിഭ്രാന്തിയും ഭീതിയും ഉണ്ടാക്കുന്ന തരത്തിലുള്ള വാർത്തകൾ നൽകരുതെന്ന് ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ. ജില്ലയിലെ കാലാവസ്ഥ സംബന്ധിച്ച കാര്യങ്ങൾ സൂക്ഷ്മമായി വിലയിരുത്തുകയും ഏത് സാഹചര്യവും നേരിടാനുള്ള തയ്യാറെടുപ്പുകളും സർക്കാറും ജില്ലാ ഭരണകൂടവും നടത്തുന്നുണ്ട്. തെറ്റായ വാർത്തകൾ നൽകുന്നത് ജില്ലയിയുടെ ടൂറിസം മേഖലയേയും വ്യാപാര വാണിജ്യ പ്രവർത്തനങ്ങളേയും സാരമായി ബാധിക്കുമെന്നും ജില്ലാ കളക്ടർ പറഞ്ഞു.

മഴയുടെ അളവ് ജില്ലയുടെ എല്ലാ ഭാഗങ്ങളിലും രേഖപ്പെടുത്തുന്നുണ്ട്. ഡാമുകളിലേയും നദികളിലേയും ജലനിരപ്പ് കൃത്യമായി വിലയിരുത്തുന്നുണ്ട്. ഉദ്യോഗസ്ഥർക്കാവശ്യമായ നിർദേശങ്ങളും അപ്പപ്പോൾ നൽകുന്നുണ്ട്. ദുരന്ത നിവാരണ വിഭാഗം കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ട്.

എല്ലാ മുന്നറിയിപ്പുകളും ഇൻഫർമേഷൻ വകുപ്പ് മുഖേന നൽകും. ഔദ്യോഗിക കൃത്യനിർവ്വഹണം നടത്തുന്ന ഉദ്യോഗസ്ഥരെ അക്രമിക്കുകയോ കയ്യേറ്റം ചെയ്യുകയോ കൃത്യ നിർവഹണം തടസ്സപ്പെടുത്തുകയോ ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. തെറ്റായ വാർത്തകൾ നൽകുന്നവർക്കെതിരെയും നിയമ നടപടികൾ സ്വീകരിക്കുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.

Don't spread false news about Wayanad incident District Collector DRMeghasree

Next TV

Related Stories
 കർക്കിടക വാവിനുള്ള കരിക്കിടാൻ കയറിയ യുവാവ് തെങ്ങിന്‍റെ മുകളിൽ മരിച്ച നിലയിൽ

Jul 21, 2025 03:16 PM

കർക്കിടക വാവിനുള്ള കരിക്കിടാൻ കയറിയ യുവാവ് തെങ്ങിന്‍റെ മുകളിൽ മരിച്ച നിലയിൽ

കർക്കിടക വാവിനുള്ള കരിക്കിടാൻ കയറിയ യുവാവ് തെങ്ങിന്‍റെ മുകളിൽ മരിച്ച നിലയിൽ...

Read More >>
പു‍ഴയിൽ കാണാതായ കർണാടക സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

Jul 21, 2025 02:47 PM

പു‍ഴയിൽ കാണാതായ കർണാടക സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

മൂന്നു ദിവസം മുമ്പ് കാണാതായ കർണാടക സ്വദേശിയുടെ മൃതദേഹം പാണത്തൂർ മഞ്ഞടുക്കം പുഴയിൽ...

Read More >>
മഴയാ സൂക്ഷിച്ചോ....; മഴ മുന്നറിയിപ്പിൽ മാറ്റം, കേരളത്തിൽ ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്, പതിനൊന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

Jul 21, 2025 02:13 PM

മഴയാ സൂക്ഷിച്ചോ....; മഴ മുന്നറിയിപ്പിൽ മാറ്റം, കേരളത്തിൽ ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്, പതിനൊന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

കേരളത്തിൽ ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ടും പതിനൊന്ന് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു...

Read More >>
കണ്ണൂരിൽ ക്ഷേത്രക്കുളത്തിൽ കുളിക്കുന്നതിനിടെ മുങ്ങിത്താണു; ഓട്ടോ ഡ്രൈവറായ വയോധികൻ ദാരുണാന്ത്യം

Jul 21, 2025 01:59 PM

കണ്ണൂരിൽ ക്ഷേത്രക്കുളത്തിൽ കുളിക്കുന്നതിനിടെ മുങ്ങിത്താണു; ഓട്ടോ ഡ്രൈവറായ വയോധികൻ ദാരുണാന്ത്യം

കണ്ണൂരിൽ ക്ഷേത്രക്കുളത്തിൽ കുളിക്കുന്നതിനിടെ മുങ്ങിത്താണു; ഓട്ടോ ഡ്രൈവറായ വയോധികൻ ദാരുണാന്ത്യം...

Read More >>
Top Stories

Entertainment News

//Truevisionall