പൊലിഞ്ഞത് അഞ്ച് ജീവൻ; കിണറ്റില്‍ വീണ പശുക്കുട്ടിയെ രക്ഷപ്പെടുത്താന്‍ ശ്രമം, യുവാക്കള്‍ക്ക് ദാരുണാന്ത്യം

പൊലിഞ്ഞത് അഞ്ച് ജീവൻ; കിണറ്റില്‍ വീണ പശുക്കുട്ടിയെ രക്ഷപ്പെടുത്താന്‍ ശ്രമം, യുവാക്കള്‍ക്ക് ദാരുണാന്ത്യം
Jun 24, 2025 10:06 PM | By VIPIN P V

( www.truevisionnews.com ) കിണറ്റില്‍ വീണ പശുക്കുട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ച അഞ്ച് യുവാക്കള്‍ക്ക് ദാരുണാന്ത്യം. മധ്യപ്രദേശിലെ ഗുണ ജില്ലയില്‍ ചൊവ്വാഴ്ചയാണ് സംഭവം. 25നും 30നും ഇടയില്‍ പ്രായമുള്ള അഞ്ച് പേരാണ് മരിച്ചത്. ഇവര്‍ കിണറില്‍ നിന്നുള്ള കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിച്ചാണ് മരിച്ചതെന്നാണ് നിഗമനം.

12 അടി താഴ്ചയുള്ള സ്വകാര്യവസ്തുവിലെ കിണറിലാണ് ഇവര്‍ ഇറങ്ങിയത്. പകുതിയോളം വെള്ളമുണ്ടായിരുന്ന കിണറില്‍ പശുക്കുട്ടി വീഴുന്നത് ശ്രദ്ധയില്‍പ്പെട്ട യുവാക്കള്‍ പ്രദേശത്ത് മാങ്ങ പറിക്കുകയായിരുന്നു. പശുക്കുട്ടിയെ രക്ഷിക്കാനായി ഒന്നിന് പിറകേ ഒന്നായാണ് ഇവര്‍ കിണറിലേക്ക് ഇറങ്ങിയത്. ആറാമനായി ഇറങ്ങിയയാള്‍ ഒരു വിധത്തില്‍ കിണറിന് പുറത്തെത്തിയപ്പോഴാണ് മറ്റുള്ളവര്‍ വിവരം അറിയുന്നത്.

കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിച്ചാണ് ഇവര്‍ മരിച്ചതെന്നാണ് പ്രാഥമിക നിഗമനമെന്ന് ഗുണ ജില്ലാ കളക്ടര്‍ കിഷോര്‍ കന്യാല്‍ പറയുന്നു. എങ്ങനെയാണ് പശുക്കുട്ടി കിണറ്റില്‍ വീണതെന്ന് അന്വേഷിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. ഗോസേവകരായ ശിവ്ദയാല്‍ സാഹു, ഗുര്‍ദയാല്‍ ഓഖ, മന്നു കുശ്വാഹ, സിദ്ധാര്‍ഥ് സഹരിയ, സോനു കുശ്വാഹ എന്നിവരാണ് മരിച്ചത്.




five men died while tried rescue calf fell well

Next TV

Related Stories
കടയിൽ പോകുന്നതിനിടെ നടുറോഡിൽ തടഞ്ഞുനിർത്തി ആക്രമിച്ചു; ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചതായും പരാതി

Jun 24, 2025 07:22 AM

കടയിൽ പോകുന്നതിനിടെ നടുറോഡിൽ തടഞ്ഞുനിർത്തി ആക്രമിച്ചു; ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചതായും പരാതി

നടുറോഡിൽ യുവതിയെ ഒരു സംഘം ആക്രമിക്കുകയും ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചതായും...

Read More >>
'ജാഗ്രത പാലിക്കുക, വീടുകളിൽ തുടരുക’: ഖത്തറിലെ ഇന്ത്യക്കാർക്ക് നിർദേശവുമായി കേന്ദ്രസർക്കാർ

Jun 24, 2025 06:26 AM

'ജാഗ്രത പാലിക്കുക, വീടുകളിൽ തുടരുക’: ഖത്തറിലെ ഇന്ത്യക്കാർക്ക് നിർദേശവുമായി കേന്ദ്രസർക്കാർ

അമേരിക്കയുടെ സൈനിക താവളം ലക്ഷ്യമാക്കി ദോഹയിലേക്ക് ഇറാൻ മിസൈൽ...

Read More >>
സിപിഐഎം പ്രവർത്തകന്റെ വീട്ടിലേക്ക് ബോംബേറ്; ഉപതെരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ സ്ഫോടനം, പെൺകുട്ടിക്ക്  ദാരുണാന്ത്യം

Jun 23, 2025 05:07 PM

സിപിഐഎം പ്രവർത്തകന്റെ വീട്ടിലേക്ക് ബോംബേറ്; ഉപതെരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ സ്ഫോടനം, പെൺകുട്ടിക്ക് ദാരുണാന്ത്യം

പശ്ചിമബംഗാളില്‍ ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണലിനിടെ ബോംബ് സ്‌ഫോടനത്തില്‍ കൗമാരക്കാരി...

Read More >>
യുഡിഎഫ് ഒരു ടീമായി നേടിയ വിജയം, അഭിനന്ദനങ്ങൾ -  പ്രിയങ്ക ഗാന്ധി

Jun 23, 2025 04:11 PM

യുഡിഎഫ് ഒരു ടീമായി നേടിയ വിജയം, അഭിനന്ദനങ്ങൾ - പ്രിയങ്ക ഗാന്ധി

യുഡിഎഫ് ഒരു ടീമായി നേടിയ വിജയം- പ്രിയങ്ക...

Read More >>
Top Stories










Entertainment News