പുരുഷന്മാർ ശ്രദ്ധിക്കുക; ബീജത്തിന്റെ അളവ് കുറയുന്നത് ഈ കാരണങ്ങൾ കൊണ്ടാവാം....

പുരുഷന്മാർ ശ്രദ്ധിക്കുക; ബീജത്തിന്റെ അളവ് കുറയുന്നത് ഈ കാരണങ്ങൾ കൊണ്ടാവാം....
Jan 27, 2025 05:58 PM | By Athira V

( www.truevisionnews.com) പുരുഷന്മാരുടെയിടെയിൽ ഏറ്റവും വലിയ പ്രശ്നമാണ് പുരുഷവന്ധ്യത. പുരുഷന്മാര്‍ക്കുണ്ടാകുന്ന ലൈംഗിക പ്രശ്‌നങ്ങളില്‍ പ്രധാനമാണ് ബീജങ്ങളുടെ കുറവ്.

പല കാരണങ്ങൾ കൊണ്ടാണ് ബീജങ്ങൾ കുറയുന്നത്. ബീജക്കുറവിന്‌ ഇന്ന് ചികിത്സകൾ ലഭ്യമാണ്‌. അമിതമൊബെെൽ ഉപയോ​ഗം, ജങ്ക് ഫുഡ്, പുകവലി, മദ്യപാനം ഇങ്ങനെ നിരവധി കാരണങ്ങൾ കൊണ്ടാണ് ബീജങ്ങളുടെ എണ്ണം കുറയുന്നത്.

ബീജത്തിന്റെ അളവ് കുറയുന്നതിന്റെ കാരണങ്ങൾ...

പുരുഷവന്ധ്യതയുടെ പ്രധാനകാരണങ്ങളിൽ ഒന്ന് ബീജ‌ക്കുറവാണ്. ബീജസംഖ്യയും ചലനശേഷിയും കുറയാനുള്ള കാരണങ്ങൾ പലതുണ്ട്. അണുബാധ മുതൽ ഉയർന്ന താപനിലവരെ ബീജത്തെ ബാധിക്കും.

ആന്റിസ്പേം ആന്റിബോഡി...

ചിലരിൽ ബീജത്തിനെതിരായി പ്രവർത്തിക്കുന്ന ആന്റിസ്പേം ആന്റിബോഡി എന്ന പ്രതിരോധവസ്തുവുണ്ട്. ബീജങ്ങളുടെ നാശത്തെ അത് ത്വരിതപ്പെടുത്തുന്നവയാണ്. അതുള്ളവരിലും ബീജത്തിന്റെ എണ്ണവും ശേഷിയും കാര്യമായി കുറയും.

ശസ്ത്രക്രിയ...

പുരുഷന്റെ ജനനേന്ദ്രിയപരിസരങ്ങളിൽ നടത്തുന്ന ശസ്ത്രക്രിയ ബീജസംഖ്യയെ ബാധിക്കാം. അതുകൊണ്ട് അത്തരത്തിലുള്ള ഏതു ശസ്ത്രക്രിയയും പരമാവധി ശ്രദ്ധയോടെ വേണം ചെയ്യാൻ.

ഊഷ്മാവ്...

ബീജോൽപാദനത്തിന് ശരീര ഊഷ്മാവിനെക്കാളും കുറഞ്ഞ ഊഷ്മാവേ പാടുള്ളൂ എന്നതാണിതിന് കാരണം. അധികം ഊഷ്മാവുള്ള ചുറ്റുപാടിൽ ജോലി ചെയ്യുന്നവരിൽ ബീജസംഖ്യ കുറയുന്നതായി കാണപ്പെടുന്നു. ഉദാ. ഫാക്ടറിയിലെ തീച്ചുളയുടെ അടുത്തു ജോലി ചെയ്യുന്നവർ.

ശീലങ്ങൾ...

പുകവലി, മദ്യപാനം, ലഹരിപദാർഥങ്ങളുടെ ഉപയോഗം എന്നിവ ശീലമാക്കുന്നവരിൽ ബീജഗുണത്തെ ഗണ്യമായി കുറയ്ക്കുന്നു. മൊബെെൽ ഫോൺ അമിതമായി ഉപയോ​ഗിക്കുക, മദ്യപാനം ഇവയെല്ലാം ബീജം കുറയുന്നതിന്റെ ചില കാരണങ്ങളാണ്.

വായുമലിനീകരണം...

അശുദ്ധമായ വായു ശ്വസിക്കുന്നത് പുരുഷവന്ധ്യതയ്ക്ക് കാരണമാകുന്നുണ്ടെന്ന് അടുത്തിടെ നടത്തിയ ചില പഠനങ്ങള്‍ പറയുന്നു. രക്തത്തിലെ മൂലധാതുക്കളുടെ അളവ് കൂടുന്നതാണ് ഇതിന്റെ കാരണം. ഇത് ബീജത്തിന്റെ എണ്ണത്തില്‍ കാര്യമായ കുറവ് വരുത്തുന്നു.

ലാപ്ടോപ് ഉപയോഗം...

ലാപ് ടോപിന്റെ ഉപയോ​ഗം ബീജങ്ങളുടെ എണ്ണം കുറയ്ക്കാമെന്നാണ് പഠനങ്ങൾ പറയുന്നത്. ലാപ്ടോപ്പില്‍ നിന്നും പുറത്തുവിടുന്ന ഇലക്ട്രോ മാഗ്നെറ്റിക്ക് കിരണങ്ങളാണ് ഇവിടെ വില്ലനാകുന്നത്. വൈഫൈയുടെ ഉപയോഗവും സമാനമായ രീതിയില്‍ അപകടമാണ്.

ജങ്ക് ഫുഡ്‌...

പിറ്റ്സ, ബര്‍ഗര്‍, കാന്‍ ആഹാരങ്ങള്‍ എന്നിവയാണ് വന്ധ്യതയ്ക്ക് കാരണമാകുന്ന മറ്റൊരു ഘടകം. പാശ്ചാത്യആഹാരരീതികള്‍ പിന്തുടരുന്നത് യുവാക്കളില്‍ ബീജത്തിന്റെ അളവ് ക്രമാതീതമായി കുറയ്ക്കുന്നു എന്നാണു പഠനങ്ങള്‍ വ്യക്തമാക്കുന്നത്.



#Men #take #note #low #sperm #count #can #be #due #these #reasons

Next TV

Related Stories
  തണുത്ത വെള്ളം കുടിച്ചാല്‍ ശരീരഭാരം കൂടുമോ എന്ന പേടിയുണ്ടോ? അറിയാം...

May 10, 2025 04:10 PM

തണുത്ത വെള്ളം കുടിച്ചാല്‍ ശരീരഭാരം കൂടുമോ എന്ന പേടിയുണ്ടോ? അറിയാം...

തണുത്ത വെള്ളം കുടിച്ചാല്‍ സംഭവിക്കുന്നത്...

Read More >>
വർധിച്ചുവരുന്ന താപനില; മാരകമായ ഫം​ഗസ് വ്യാപിക്കാൻ സാധ്യതയുണ്ട്, മുന്നറിയിപ്പുമായി പഠനം

May 6, 2025 03:31 PM

വർധിച്ചുവരുന്ന താപനില; മാരകമായ ഫം​ഗസ് വ്യാപിക്കാൻ സാധ്യതയുണ്ട്, മുന്നറിയിപ്പുമായി പഠനം

വർധിച്ചുവരുന്ന താപനില ആസ്പർജില്ലസ് ഫം​ഗസ് വ്യാപിക്കാൻ സാധ്യതയെന്ന്...

Read More >>
ആഹാ ചുവന്നുളളിയും ഫ്രിഡ്ജില്‍ സൂക്ഷിക്കാറുണ്ടോ? എങ്കിൽ ഇത് ഒരിക്കലും അറിയാതെ പോകരുത് ...

May 5, 2025 12:53 PM

ആഹാ ചുവന്നുളളിയും ഫ്രിഡ്ജില്‍ സൂക്ഷിക്കാറുണ്ടോ? എങ്കിൽ ഇത് ഒരിക്കലും അറിയാതെ പോകരുത് ...

ചുവന്നുളളി ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നവരാണോ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം...

Read More >>
Top Stories










Entertainment News