കുടയൊക്കെ നേരത്തെ വാങ്ങിവെച്ചോളൂ...., തെക്കുപടിഞ്ഞാറൻ കാലവർഷം ഈ മാസം 27 ന് എത്തിയേക്കുമെന്ന് സൂചന

കുടയൊക്കെ നേരത്തെ വാങ്ങിവെച്ചോളൂ...., തെക്കുപടിഞ്ഞാറൻ കാലവർഷം ഈ മാസം 27 ന് എത്തിയേക്കുമെന്ന് സൂചന
May 10, 2025 02:46 PM | By Susmitha Surendran

തിരുവനന്തപുരം: (truevisionnews.com) കാലവർഷം ഇത്തവണ നേരത്തെയെത്താൻ സാധ്യത. ഈ മാസം 27 ആം തീയതിയോടെ തെക്ക് പടിഞ്ഞാറൻ കാലവർഷം കേരളത്തിൽ എത്തിയേക്കുമെന്നാണ് സൂചന. നാല് ദിവസം വരെ വൈകാനോ നേരത്തെയാകാനോ സാധ്യതയുണ്ടന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നു. അതായത് ഇത്തവണ കാലവർഷം നേരത്തെ എത്തിയേക്കും. കഴിഞ്ഞ വർഷം മെയ് 31 നാണ് കാലവർഷം കേരളം തൊട്ടത്.

ഇടിമിന്നൽ ജാഗ്രതാ നിര്‍ദേശങ്ങള്‍

ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനിൽക്കരുത്.

ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും.

ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക.

വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക.

ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.

ഇടിമിന്നലുള്ള സമയത്ത് ടെലഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.

അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികൾ ഉൾപ്പെടെ, കളിക്കുന്നത് ഒഴിവാക്കുക.

ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്‌. വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യുകയുമരുത്.



monsoon arrive early this time kerala

Next TV

Related Stories
 ഇന്ന് മഴയുണ്ടേ...; കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

May 10, 2025 06:51 PM

ഇന്ന് മഴയുണ്ടേ...; കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക്...

Read More >>
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ 13 പവൻ സ്വർണത്തിന്റെ കുറവ്: അന്വേഷണം

May 10, 2025 04:29 PM

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ 13 പവൻ സ്വർണത്തിന്റെ കുറവ്: അന്വേഷണം

തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ 13 പവൻ സ്വർണത്തിന്റെ കുറവെന്ന്...

Read More >>
രണ്ട് വിദ്യാർഥിനികളെ  മദ്യം നൽകി ബോധം കെടുത്തി, ഹോട്ടലിലെ ശുചിമുറിയിൽ കൊണ്ടുപോയി പീഡിപ്പിച്ചു; മൂന്ന് പേർ അറസ്റ്റിൽ

May 10, 2025 08:57 AM

രണ്ട് വിദ്യാർഥിനികളെ മദ്യം നൽകി ബോധം കെടുത്തി, ഹോട്ടലിലെ ശുചിമുറിയിൽ കൊണ്ടുപോയി പീഡിപ്പിച്ചു; മൂന്ന് പേർ അറസ്റ്റിൽ

കഴക്കൂട്ടത്ത് രണ്ട് വിദ്യാർഥിനികളെ മദ്യം നൽകി പീഡിപ്പിച്ചു; മൂന്ന് പേർ അറസ്റ്റിൽ...

Read More >>
മലയാള കേരളം വർക്കിംങ് ജേർണ്ണലിസ്റ്റ് ക്ലബ്ബ്  തിരുവനന്തപുരം ജില്ലാ ഭാരവാഹികൾ

May 9, 2025 09:52 PM

മലയാള കേരളം വർക്കിംങ് ജേർണ്ണലിസ്റ്റ് ക്ലബ്ബ് തിരുവനന്തപുരം ജില്ലാ ഭാരവാഹികൾ

മലയാള കേരളം വർക്കിംങ് ജേർണ്ണലിസ്റ്റ് ക്ലബ്ബ് തിരുവനന്തപുരം ജില്ലാ...

Read More >>
Top Stories










Entertainment News