പയ്യന്നൂർ: (truevisionnews.com) പഴയങ്ങാടിയിൽ കടം വാങ്ങിയ 500 രൂപ തിരിച്ചു കൊടുക്കാത്തതിന് സ്കൂട്ടറിൽ പോകുകയായിരുന്ന യുവാവിനെ മർദ്ദിച്ചു. മാടായി വെള്ളച്ചാൽ ഉദയ ക്ലബ്ബിന് സമീപം താമസിക്കുന്ന മനോജ് എടമന (47) യെയാണ് മർദ്ദിച്ചത്. പരാതിയിൽ മാടായി വെള്ളച്ചാലിലെ വിനീഷിനെതിരെ പഴയങ്ങാടി പോലീസ് കേസെടുത്തു.

ഇക്കഴിഞ്ഞ ഒന്നാം തീയതി രാത്രി 8.30 മണിക്ക് സഹോദരനാപ്പം സ്കൂട്ടറിൽ പോകുകയായിരുന്ന പരാതിക്കാരനെ തടഞ്ഞുവെച്ച പ്രതി തരാനുള്ള 500 രൂപ തന്നില്ലെങ്കിൽ അടിച്ച് കണ്ണ് മുറിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും കൈകൊണ്ട് കവിളിലും മോണയ്ക്കും അടിച്ചു പരിക്കേൽപ്പിക്കുകയും ചെയ്തുവെന്ന പരാതിയിലാണ് കേസെടുത്തത്.
Youth beatenup not returning Rs 500 borrowed Payyannur
