കോഴിക്കോട്: (truevisionnews.com) നാട്ടുകാരുടെയും ഉറ്റവരുടെയും പ്രിയങ്കരനായ യുവാവിന്റെ ആകസ്മിക വേർപാട് ഉണ്ടാക്കിയ നടുക്കം വിട്ട് മാറാതെ കുറ്റ്യാടി അടുക്കത്ത് ഗ്രാമം. തൊട്ടിൽപ്പാലം റോഡിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ച നബീലിന് ഇന്ന് നാട് വിട ചൊല്ലും. യുവാവിന്റെ സംസ്‍കാരം ഇന്ന് 7 മണിക്ക് കൊടക്കൽ ജുമുഅ മസ്ജിദിൽ.

പൂളക്കണ്ടി താമസിക്കും അടുക്കത്ത് നബീൽ (43 )ആണ് മരിച്ചത് . തളീക്കര കഞ്ഞിരോളിയിൽ ഇന്ന് രാവിലെയോടെയായിരുന്നു അപകടം. തൊട്ടിൽപ്പാലത്തേക്ക് പോകുകയായിരുന്ന നബീൽ സഞ്ചരിച്ച ബൈക്കും ബസ്സും കൂട്ടിയിടിക്കുകയായിരുന്നുന്നെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ നബീൽ തെറിച്ച് വീഴുകയും തൽക്ഷണം മരിക്കുകയുമായിരുന്നു.
റോഡ് സൈഡിലെ മരം കാരണമാണ് അപകടം ഉണ്ടായതെന്ന് നാട്ടുകാർ പറഞ്ഞു . വീതി കുറഞ്ഞ റോഡിൽ അപകടങ്ങൾ ആവർത്തിക്കുമ്പോൾ അധികൃതർ പാലിക്കുന്ന നിസ്സംഗതയിൽ പ്രതിഷേധമായി നാട്ടുകാർ കഞ്ഞിരോലി കുറ്റ്യാടി റോഡ് ഉപരോധിച്ചു. ഇന്ന് വൈകുന്നേരം 5 30 ന് കുറ്റ്യാടി മുസ്ലിം യതീം ഖാന ടൗൺ ജുമുഅ മസ്ജിദിലെ മയ്യത്ത് നിസ്കാരത്തിനു ശേഷമാണ് സംസ്കാരം.
accident in Thottilppalam Road kuttiadi kozhikode nabeel funeral will be held evening
